പുതിയ കര്‍മഫലത്തെ സമ്പാദിക്കലല്ല. ആ ഫലം തീരുമ്പോള്‍ മുന്ജന്മത്തിലെ ദുഷ്കര്‍മങ്ങള്‍ അവരെ ഭൂമിയിലേക്ക് തള്ളിവിടും. അതുപോലെ ഭൂതപ്രേതാദിനിലകളിലും പുതിയ കര്മങ്ങളില്ല. ദുഷ്കര്‍മഫലം അനുഭവിക്കമാത്രം ചെയ്ത് പിന്നെ മൃഗങ്ങളായി ജനിച്ച് ആ ദശയും അവസാനിച്ച് വീണ്ടും മനുഷ്യരാകും.
എന്നാല്‍ അത്യുത്കടങ്ങളായ പുണ്യപാപങ്ങള്‍ വേഗത്തില്‍ ഫലിക്കും. ഒരാള്‍ അനേകദുഷ്കര്മങ്ങള് ചെയ്തിട്ടുണ്ടെന്നിരിക്കട്ടെ. അയാള്‍ ഒരു മഹാസത്കര്മം ചെയ്താല്‍ അതിന്റെ ഫലം ഉടനെ കാണാം. അതുകഴിഞ്ഞ് ദുഷ്കര്‍മങ്ങളുടെ ഫലങ്ങളും വന്നുചേരും. ചില സല്‍ക്കര്‍മങ്ങള്‍ പലതും ചെയ്തിരിക്കും, അകൃത്യങ്ങളും ചെയ്തിരിക്കും. സല്‍ക്കര്‍മ്മഫലമായി അവര്‍ക്ക് സ്വര്‍ഗ്ഗപ്രാപ്തിയുണ്ടാകും, അതിനുശേഷം ദുഷ്കര്‍മ ഫലാനുഭവത്തിന് ഭൂമിയിലേക്ക് മടങ്ങും. അതുപോലെ, കഠിനദുഷ്കൃതങ്ങള് ചെയ്തവര്‍ ഭൂതപ്രേതാദികളായി ആ കര്‍മഫലം അനുഭവിച്ച് അനന്തരം, മുമ്പ് ചെയ്തിരിക്കാവുന്ന സല്‍ക്കര്‍മങ്ങള്‍ മൂലം മനുഷ്യരായി ജനിക്കും.
ബ്രഹ്മലോകപ്രാപ്തിമാര്ഗത്തിന് ദേവയാനം – ഈശ്വരങ്കലേക്കുള്ള വഴി എന്നും സ്വര്ഗപ്രാപ്തിമാര്ഗത്തിന് പിതൃയാനമെന്നും പേര് പറയുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: