ശിവരാത്രി ദിവസം ഉറങ്ങാന്‍ പാടില്ലെന്ന് ഒരു വിശ്വാസം നമുക്കെല്ലാവര്‍ക്കും ഉണ്ട്. അത് ശിവരാത്രി വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി പുരാതനകാലം മുതല്‍ തുടര്‍ന്നുപോരുന്ന ഒരു ആചാരം കൂടിയാണ്. ഈ ആചാരത്തിന്റെ യഥാര്‍ത്ഥ സത്ത എന്താണെന്ന് നാം മനസ്സിലാക്കിയിട്ടില്ല. ഇന്നത്തെ കാലത്താണെങ്കില്‍ ഉറക്കമൊഴിക്കലിന് കൊഴുപ്പുകൂട്ടാന്‍ ആവശ്യത്തിലധികം വേണ്ടതെല്ലാം ഉണ്ടുതാനും. ശിവരാത്രി ദിവസം എന്തൊക്കെ ബഹളങ്ങളാണിപ്പോള്. പാട്ട്, കൂത്ത്, നാടകം എന്തിനേറെ ചീട്ടുകളിയും മദ്യപാനവും വരെ നടന്നുവരുന്നു. ഉറക്കമൊഴിക്കാന്‍ കുറെ പുകിലുകള് വേണം. അതുമാത്രമാണ് നമ്മുടെ ചിന്ത. ഉറക്കമൊഴിക്കുക എന്ന ആചാരത്തിന്റെ പുറകിലുള്ള സന്ദേശം എന്താണ്? വെറുതെ ഉറക്കമൊഴിച്ച് നേരം വെളുപ്പിച്ചാല്‍ നാം ശിവരാത്രി നോറ്റവരായി തീരുമോ? വാസ്തവത്തില്‍ ഉറക്കമൊഴിക്കാനല്ല, ഉണര്‍ന്നിരിക്കാനാണ് ശിവരാത്രി നമ്മെ പഠിപ്പിക്കുന്നത്.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: