തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ സ്ഥാപനദിനവും ഓണവും പ്രമാണിച്ച് ഐശ്വര്യ സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിച്ചു. തദ്ദേശീയര്‍ക്കും പ്രവാസികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും പദ്ധതി പ്രകാരം നിക്ഷേപം തുടങ്ങാം. തദ്ദേശീയര്‍ക്ക് കുറഞ്ഞത് 400 ദിവസം കാലാവധിയില്‍ 9.50 ശതമാനം നിരക്കിലും പ്രവാസികള്‍ക്ക് പുതുതായി തുടങ്ങുന്ന നിക്ഷേപങ്ങള്‍ക്ക് 1200 ദിവസം കാലാവധിയില്‍ 10 ശതമാനം നിരക്കിലും പലിശ ലഭ്യമാണ്. ബാങ്കിന്റെ എല്ലാ ശാഖകളിലും ഐശ്വര്യ സ്ഥിരനിക്ഷേപത്തിനുള്ള സൗകര്യമുണ്ട്. ഈ നിക്ഷേപ സൗകര്യം ലഭിക്കുന്നത് പരിമിതമായ ഹ്രസ്വകാലയളവിലേക്ക് മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: