കൊച്ചി: ആക്സിസ് ബാങ്ക് വിദേശ ഇന്ത്യാക്കാരുടെ ഫിക്സഡ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു. ഫോറിന് കറന്‍സി നോണ്‍ റെസിഡന്റ് (എഫ് സി എന്‍ ആര് ബി) മൂന്നു കൊല്ലത്തില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് ഒരു ശതമാനം പലിശയാണ് കൂട്ടിയിരിക്കുന്നത്. ഇത് ആഗസ്റ്റ് 17 ന് പ്രാബല്യത്തില്‍ വന്നു.
നോണ്‍ റസിഡന്റ് എക്സ്റ്റേണല്‍ (എന്‍ ആര് ഇ) സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മൂന്നുവര്‍ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 50-75 ബേസിസ് പോയിന്റ് ലഭിക്കും. ആഗസ്റ്റ് 24 മുതല്‍ ഇതിന് പ്രാബല്യം ഉണ്ട്. മൂന്നൂകൊല്ലത്തിനും നാല് കൊല്ലത്തിനും ഇടയിലുള്ള സ്ഥിര നിക്ഷേപത്തിന് 4.78 ശതമാനം പലിശ ലഭിക്കും.
ജി ബി പി, യൂറോ, ജപ്പാന് യെന്‍, കനേഡിയന്‍ ഡോളര്‍, അസ്ട്രേലിയന്‍ ഡോളര്‍ എന്നീ മറ്റു കറന്‍സികളിലുള്ള നിക്ഷേപങ്ങള്‍ക്കും ഒരു ശതമാനം പലിശ വര്‍ധിപ്പിച്ചിട്ടുണ്ട്.
എന്‍ ആര് ഇ 3-5 വര്‍ഷ സ്ഥിര നിക്ഷേപത്തിനുള്ള പലിശനിരക്ക് 8.75 ശതമാനമാക്കി ഉയര്‍ത്തി. 7 വര്‍ഷം 4 മാസം മുതല്‍ 7 വര്‍ഷം 5 മാസം വരെയുള്ള എന്‍ ആര് ഇ സ്ഥിര നിക്ഷേപത്തിന് 9.50 ശതമാനമാണ് പലിശ ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: