മോസ്ക്കോ: സിറിയ നടത്തിയ രാസായുധ ആക്രമണങ്ങളെ സംബന്ധിച്ച യുഎസിന്റെ തെളിവുകളില്‍ തൃപ്തരല്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സര്‍ജെ ലാവ്റോവ് പറഞ്ഞു. വാഷിംഗ്ടണ്‍ നല്കിയ തെളിവുകളില്‍ യാതൊരു വിധ പ്രത്യേകതകളും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇതില്‍ ഭൂമിശാസ്ത്രപരമോ, പേരുകളോ, തെളിവുകളോ കൈകാര്യം ചെയ്തിട്ടില്ലെന്ന് സെര്‍ജി പറഞ്ഞു. ഓഗസ്റ്റ് 21ന് നടന്ന രാസായുധാക്രമണത്തിന് പിന്നില്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അസാദിന്റെ സൈന്യമാണെന്നും അതില്‍ 1400 പേര് കൊല്ലപ്പെട്ടെന്നും യുഎസ് ശഠിക്കുകയായിരുന്നു.
രഹസ്യസ്വഭാവമുള്ളതുകൊണ്ട് എല്ലാ തെളിവുകളും തങ്ങളുമായി പങ്ക് വക്കില്ലെന്ന് യുഎസ് അധികൃതര്‍ പറഞ്ഞതായി ലാവ്റോവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: