ഉപബോധതലത്തിലെ വിചാരങ്ങളെ മുന്നോട്ടുവരാന്‍ നാം അനുവദിക്കുമ്പോള്‍ അവ വരികയില്ല. അവയുടെ ഗുണവശം അത്രയേറെ നാണംകെടുപ്പിക്കുന്നവയായിരിക്കും. അതേ കാരണംകൊണ്ടുതന്നെയാണ് ആ മുഴുമിക്കാത്ത ചിന്തകള്‍ ഉപബോധതലത്തില്‍ അങ്ങനെ തങ്ങിക്കിടക്കുന്നത്.
എന്നാല്‍ ആ ‘കവാത്ത്’ ഒരു നിഷ്പക്ഷനിരീക്ഷകന്റെ നിലയില്‍, അതുമായി സജീവ ബന്ധമില്ലാതെ, നോക്കിക്കാണാന്‍ മാത്രം നാം തല്പ്പരരാവുകയാണെങ്കില് അവ പ്രവഹിക്കാന്‍ തുടങ്ങുകയായി. കുറഞ്ഞൊരു “കുത്തിപ്പൊക്കല്‍” ആദ്യം ആവശ്യമായി വന്നേക്കാം. അതുകൊണ്ട് നിങ്ങള്‍ക്ക് ഉള്ളില്വെച്ചുതന്നെ ഒരു ‘മിഥ്യാഭാവനം’ ആരംഭിക്കുക.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: