കൊച്ചി: മഹീന്ദ്ര സെന്റുറോ ബൈക്ക് പുറത്തിറക്കി ആറാഴ്ചയ്ക്കുള്ളില്‍ 30,000-ത്തില്‍ ഏറെ ബുക്കിങ് ലഭിച്ചതായി മഹീന്ദ്ര ടു വീലേഴ്സ് അറിയിച്ചു. വര്‍ധിച്ചു വരുന്ന ഈ ഡിമാന്റ് നേരിടാനായി കമ്പനി പിതംപൂരിലുള്ള ഉല്‍പ്പാദന കേന്ദ്രത്തില്‍ ശേഷി വര്‍ധിപ്പിക്കുകയാണ്.
വെല്ലുവിളികള്‍ നിറഞ്ഞ ഇപ്പോഴത്തെ വിപണിയില്‍ നിന്നു ലഭിച്ച ഈ ആവേശകരമായ പ്രതികരണം തങ്ങള്‍ക്ക് ഉപഭോക്താക്കളില്‍ നിന്നു ലഭിച്ചു വരുന്ന അംഗീകാരത്തിന്റെ സാക്ഷ്യപത്രമാണെന്ന് മഹീന്ദ്രാ ആന്റ് മഹീന്ദ്രയുടെ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗവും ഇരു ചക്ര വിഭാഗം വൈസ് പ്രസിഡന്റുമായ അനൂപ് മാത്തൂര്‍ ചൂണ്ടിക്കാട്ടി.
കമ്പനിയുടെ പൂനെയിലുള്ള ലോകോത്തര ഗവേഷണ, വികസന കേന്ദ്രത്തില്‍ പൂര്‍ണമായും രൂപകല്‍പ്പന നടത്തിയ മഹീന്ദ്ര സെന്റുറോ 2013 ജൂലൈ ഒന്നിന് ജെയ്പൂരിലാണ് പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: