കൊച്ചി: പുതിയ വാഹനം വാങ്ങാനുള്ള നീക്കങ്ങള്‍ക്കിടെ യൂസ്ഡ് വാഹനങ്ങളോടു താല്പ്പര്യമുയരുന്ന പ്രവണത ഇന്ത്യയില്‍ വാഹനം വാങ്ങുന്നവര്‍ക്കിടയില്‍ വര്‍ധിച്ചു വരുന്നതായി ജെ.ഡി. പവ്വര്‍ ഏഷ്യാ പസഫിക് 2013 ഇന്ത്യാ സെയില്‍സ് സാറ്റിസ്ഫാക്ഷന് ഇന്‍ഡക്സ് പഠനം ചൂണ്ടിക്കാട്ടുന്നു.
പുതിയ വാഹനം വാങ്ങിയവരില്‍ 13 ശതമാനം പേര് ഇതിനിടെ യൂസ്ഡ് വാഹനങ്ങളുടെ കാര്യം പരിഗണിച്ചതായാണ് പഠനം സൂചിപ്പിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പത്തു ശതമാനം വര്‍ധനവാണ് ഇക്കാര്യത്തിലുണ്ടായിട്ടുള്ളത്. ഇങ്ങനെ പുതിയ വാഹനം വാങ്ങുന്ന നടപടിക്കിടെ യൂസ്ഡ് വാഹനങ്ങള്‍ പരിഗണിച്ചവരില്‍ 37 ശതമാനവും ഇതിനായി ഇന്റര്‍നെറ്റ് ഉപയോഗിക്കുകയും ഉണ്ടായി. വായ്പാ സൗകര്യങ്ങള്‍, സര്‍വ്വീസ് അനുബന്ധ വിഷയങ്ങള്‍ എന്നിവയെല്ലാം ഇവര്‍ ഇന്റര്‍നെറ്റിലൂടെ പരിശോധിക്കുകയുണ്ടായി.
ഇതിനിടെ യൂസ്ഡ് വാഹനങ്ങള്‍ പരിഗണിക്കാതിരുന്നവര്‍ പ്രധാനമായും വാഹനങ്ങളുടെ സവിശേഷതകള്‍ അറിയാനായാണ് ഇന്റര്‍നെറ്റ് ഉപയോഗിച്ചത്. ഇന്ത്യയിലെ യൂസ്ഡ് കാര്‍ ബിസിനസില്‍ വാഹന നിര്‍മാതാക്കള്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചു വരികയാണെന്ന് ജെ.ഡി. പവ്വര്‍ ഏഷ്യാ പസഫിക്, സിംഗപൂര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മോഹിത് അരോര ചൂണ്ടിക്കാട്ടി. നിര്‍മാതാവിന്റെ വാറണ്ടിയോടെ വരുന്ന സര്‍ട്ടിഫിക്കേഷനോടെയുള്ള യൂസ്ഡ് കാറുകള്‍ക്കാണ് കൂടുതല്‍ പ്രിയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: