ഇന്ത്യയിലെ ആദ്യ ഇക്വിറ്റി അധിഷ്ഠിത ഫണ്ടാണ് 1986 ഒക്ടോബറില്‍ പുറത്തിറക്കിയ യു.ടി.ഐ. മാസ്റ്റര്‍ ഷെയര്‍ യൂണിറ്റ് സ്ക്കീം. വിപണി ബുള്ളിഷ് പ്രവണത കാഴ്ച വെച്ചപ്പോഴും ബെയറിഷ് പ്രവണത പ്രകടിപ്പിച്ചപ്പോഴും തുടര്‍ച്ചയായി 26 വര്‍ഷം തടസ്സമില്ലാതെ ലാഭവിഹിതം നല്കിയ ചരിത്രമാണ് യു.ടി.ഐ. മാസ്റ്റര്‍ ഷെയറിനുള്ളത്. നിക്ഷേപകര്‍ക്ക് ഈ പദ്ധതി നിരവധി തവണ ബോണസും റൈറ്റും നല്‍കിയിട്ടുമുണ്ട്.
ഈ വര്‍ഷം ജൂണ്‍ 30-ലെ കണക്കു പ്രകാരം ഈ പദ്ധതിയില്‍ 5.54 ലക്ഷം നിക്ഷേപകരും 2222 കോടി രൂപയുടെ നിക്ഷേപവുമാണുള്ളത്. ഓഹരികളിലും ഓഹരി അധിഷ്ഠിത നിക്ഷേപങ്ങളിലും കമ്പനികളുടെ കടപ്പത്രങ്ങളിലും ഡിബഞ്ചറുകളിലും നിക്ഷേപം നടത്തി ദീര്‍ഘകാലാടിസ്ഥാനത്തില്‍ മൂലധന വളര്‍ച്ചയും ലാഭ വിതരണവുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. അച്ചടക്കത്തോടെ നിക്ഷേപം നടത്തി വാര്‍ഷിക ലാഭവിഹിതം നേടി വാര്‍ഷികാടിസ്ഥാനത്തില്‍ ലാഭമുണ്ടാക്കുന്ന രീതിയാണിതിനായി പിന്തുടരുന്നത്.
പരമാവധി 20 ശതമാനം വരെ മധ്യനിര ഓഹരികളില്‍ നിക്ഷേപിക്കുന്ന മുന്‍നിര ഓഹരികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് യു.ടി.ഐ. മാസ്റ്റര്‍ ഷെയറിന്റെ രീതി. മികച്ച അടിത്തറയുള്ള കമ്പനികളായ എച്ച്.ഡി.എഫ്.സി. ബാങ്ക്, ഐ.ടി.സി., ഐ.സി.ഐ.സി.ഐ. ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടി.സി.എസ്., സണ്‍ ഫാര്‍മസ്യൂട്ടീക്കല്‍സ്, ഇന്‍ഫോസിസ് തുടങ്ങിയവയിലാണ് പദ്ധതിയുടെ നിക്ഷേപങ്ങളില്‍ 42 ശതമാനവും. വിവിധ ഓഹരികളിലും മേഖലകളിലും നിക്ഷേപിക്കുന്ന ഓഹരികളുടെ എണ്ണം സംബന്ധിച്ച് തികഞ്ഞ അച്ചടക്കത്തോടെയുള്ള രീതികളാണ് ഫണ്ട് പിന്തുടരുന്നത്.
കുറഞ്ഞ തോതിലെ ചാഞ്ചാട്ടങ്ങളോടെ സ്ഥിരതയുള്ള പ്രകടനമാണീ ഫണ്ടു കാഴ്ച വെച്ചു പോരുന്നത്. അടിസ്ഥാന സൂചികയുടെ നേട്ടം 13.79 ശതമാനമായിരിക്കുമ്പോള്‍ യു.ടി.ഐ. മാസ്റ്റര്‍ ഷെയര്‍ രൂപം കൊണ്ടതു മുതല്‍ ഇതു വരെ വാര്‍ഷികാടിസ്ഥാനത്തില്‍ ആകെ 14.84 ശതമാനം നേട്ടമാണു കൈവരിച്ചത്. തുടക്കത്തില്‍ 10,000 രൂപ നിക്ഷേപിച്ചവര്‍ക്ക് 2013 ജൂണ്‍ അവസാനത്തോടെ 4,03,141 രൂപയുടെ നിക്ഷേപം ഉണ്ടായിരിക്കും.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിപണിയെ മറി കടക്കുന്ന അവസരങ്ങളാണ് മാസ്റ്റര്‍ ഷെയര്‍ തേടുന്നതെന്ന് യു.ടി.ഐ. എ.എം.സി.യുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഫണ്ട് മാനേജറുമായ സ്വാതി കുല്‍ക്കര്‍ണി ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഒരു മേഖലയിലോ ഓഹരിയിലോ കേന്ദ്രീകരിക്കാതെ വൈവിധ്യവല്‍കൃത നിക്ഷേപമുള്ളതാണി ഈ പദ്ധതിയുടെ മുഖ്യ സവിശേഷതകളിലൊന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: