ഛത്തിസഗഢ്: 45 വര്‍ഷങ്ങള്‍ക്കു മുമ്പ് വിമാനാപകടത്തില്‍ കാണാതായ ഇന്ത്യന്‍ ജവാന്റെ മൃതദേഹം ഹിമാലയന്‍ മലനിരകളില്‍ നിന്ന് കണ്ടെത്തി. ഹാവില്‍ദാര്‍ ജഗ്മെയ്ല് സിങ്ങിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
മൃതദേഹത്തിനരികില്‍ നിന്ന് ലഭിച്ച ഇന്‍ഷുറന്‍സ് രേഖകളില്‍ നിന്നും വീട്ടുകാര്‍ അയച്ച കത്തില്‍ നിന്നുമാണ് കണ്ടെത്തിയത് ഇദ്ദേഹത്തിന്രെ മൃതദേഹം തന്നെയാണെന്ന് സൈന്യം സ്ഥിരീകരിച്ചത്.
1968ല്‍ 98 സൈനികരുമായി പോയ എഎന്‍ 12 ഐഎഎഫ്. വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ദുരന്തത്തില്‍ നിന്നും ആരെയും രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നില്ല.
മൃതദേഹം ജഗ്മെയിലിന്റെ ജന്മസ്ഥലമായ ഹരിയാനയിലെ റീവറി ജില്ലയിലെ മിര്‍പൂരില്‍ സൈനിക ബഹുമതികളോടെ സംസ്ക്കരിക്കും. ദോഗ്രാ സ്ക്കൗട്ട്സിന്റെ പ്രത്യേക നീക്കത്തിലാണ് ജഗ്മെയിലിന്റെ മൃതദേഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: