ന്യൂദല്‍ഹി: രാത്രികാലങ്ങളില്‍ പമ്പുകള്‍ അടച്ചിടണമെന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം. ഇതോടെ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ മാത്രമെ പമ്പുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു.
പ്രധാനമന്ത്രിക്ക് ഇതു സംബന്ധിച്ച നിര്‍ദേശം പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി കൈമാറി. ഡീസല്‍ വിലയില്‍ അഞ്ചോ ആറോ രൂപ ഒറ്റയടിക്കു കൂട്ടണമെന്നും പെട്രോളിയം മന്ത്രാലയം നിര്‍ദേശിച്ചതായി അറിയുന്നു.
കൂടാതെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കണമെന്നും മൊയ്ലി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രൂപയുടെ മൂല്യം കുറഞ്ഞതാണ് രാജ്യത്തെ ഇന്ധന ഇറക്കുമതിയും പെട്രോളിയം ഉപഭോഗവും കുറയ്ക്കുന്നതിനായി സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: