കൊച്ചി: ഐടിസിയുടെയും രാജ്യത്തെയും പ്രമുഖ ബ്രാന്‍ഡായ വിവെല്‍ സ്ത്രീകള്‍ക്കു വേണ്ടി വിറ്റാമിന്‍ ഇ അടങ്ങിയ പുതിയ സോപ്പ് അവതരിപ്പിക്കുന്നു. ഈ സോപ്പ് നാലു തരത്തില്‍ ഇറക്കുന്നുണ്ട്. ‘ഗ്രീന്‍ ടീ’യും വിറ്റമിന്‍ ഇയുമടങ്ങിയ വിവെല്‍ ഇന്ത്യന്‍ സോപ്പ് വ്യവസായ രംഗത്ത് നൂതന ഉല്‍പ്പന്നമാണ്. ഗ്രീന്‍ ടീ ചര്‍മത്തെ പുഷ്ടിപ്പെടുത്തുകയും മാലിന്യങ്ങള്‍ കടന്നുകൂടുന്നത് തടയുകയും ചെയ്യും. വിറ്റാമിന്‍ ഇ ഉള്‍പ്പെട്ട ‘വിവെല്‍ അലോവെര’ ചര്‍മത്തെ പുഷ്ടിപ്പെടുത്തുന്നതിനൊപ്പം മൃദുലവുമാക്കുന്നു.
വിവിധ പഴങ്ങളും വിറ്റാമിന്‍ ക്രീമും ഉള്‍പ്പെട്ട ‘വിവെല്‍ മിക്സഡ് ഫ്രൂട്ട് ആന്‍ഡ് ക്രീം’ ചര്‍മത്തെ മനോഹരമാക്കുന്നു. മാതളം, പപ്പായ, പാല് ക്രീം തുടങ്ങിയവയാല്‍ സമ്പുഷ്ടമായ സോപ്പ് ചര്‍മത്തെ പോഷിപ്പിക്കുകയും യുവത്വവും തിളക്കവും നല്കുന്നു. ‘വിവെല്‍ റീഫ്രെഷ് + മോയിസ്ച്ചുറൈസ്’ ചര്‍മത്തിന് പുതുമയും ഈര്‍പ്പവും നല്‍കുന്നുവെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
വിവെല്‍ അലോവെര, വിവെല്‍-ഗ്രീന്‍ ടീ, വിവെല്‍ മിക്സഡ് ഫ്രൂട്ട് ആന്‍ഡ് ക്രീം എന്നിവയുടെ 100 ഗ്രാം പാക്കിന് 22 രൂപയാണ് വില. വിവെല്‍ റീഫ്രെഷ് + മോയിസ്ച്ചറൈസറിന്റെ 75 ഗ്രാമിന് 20 രൂപയുമാണ്. രാജ്യത്തെ എല്ലാ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: