കൊച്ചി: പുരുഷ വസ്ത്ര സങ്കല്പ ലോകത്ത് തനതായ മുദ്ര പതിപ്പിച്ച ലൂയി ഫിലിപ്പിന്റെ പുതിയ സ്റ്റോര്‍ തൃശൂരില്‍ ആരംഭിച്ചു. ലൂയി ഫിലിപ്പ് , എല്‍.പി.സ്പോര്‍ട്ട്, ലക്ഷ്വര്‍ ബ്രാന്‍ഡുകളുടെ വൈവിധ്യവും വിപുലവുമായ ശേഖരമാണ് 4000 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള പുതിയ സ്റ്റോറില്‍ ഒരുക്കിയിരിക്കുന്നത്. ലൂയി ഫിലിപ്പിന്റെ കേരളത്തിലെ എട്ടാമത്തേതും രാജ്യത്തെ 166 മത്തേതുമായ സ്റ്റോറാണിത്.
ഫോര്‍മല്‍, സ്പോര്‍ട്സ്, ലക്ഷ്വറി വിഭാഗങ്ങളിലായി മെന്‍സ് ഫാഷന്‍ രംഗത്ത് രാജ്യവ്യാപകമായ സ്വീകാര്യത ലൂയി ഫിലിപ്പ് നേടിയിട്ടുണ്ട്. രാജ്യത്ത് 55 നഗരങ്ങളിലെ 160 എക്സ്ക്ലൊാസെവ് സ്റ്റോറുകളിലായി ലൂയി ഫിലിപ്പ് തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഏറ്റവും പുതിയ ഫാഷന്‍ ശേഖരങ്ങളുമായാണ് ലൂയി ഫിലിപ്പ് തൃശൂരില്‍ പുതിയ സ്റ്റോര്‍ ആരംഭിക്കുന്നത്. പെറു, സാന്‍ഫ്രാന്‍സിസ്കോ, സ്കോട്ടിഷ്, സര്‍ക്യൂട്ട് ഓഫ് അമേരിക്കാസ് എന്നീ നാലു വ്യത്യസ്ത തീമുകള്‍ അടിസ്ഥാനമാക്കിയാണ് പുതിയ സ്റ്റോര്‍ ഒരുക്കിയിട്ടുള്ളത്.
ഇന്ത്യയിലെ റീട്ടെയ്ല്‍ വില്പന രംഗത്ത് പുതിയ നാഴികക്കല്ലാണ് തൃശൂരില്‍ ആരംഭിക്കുന്ന പുതിയ സ്റ്റോറെന്ന് ലൂയി ഫിലിപ്പ് ബ്രാന്‍ഡ് ഹെഡ് ജേക്കബ് ജോണ്‍ പറഞ്ഞു. തൃശൂരില്‍ സ്വരാജ് റൗണ്ടിന് തെക്കു ഭാഗത്ത് ജയാ പാലസിലാണ് ലൂയി ഫിലിപ്പിന്റെ പുതിയ സ്റ്റോര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: