കൊച്ചി : രാജ്യത്തെ ഹോണ്ട അമേയ്സിന്റെ വില്പന 30,000 പിന്നിട്ടു. ഏപ്രിലില്‍ വില്പന ആരംഭിച്ച ഹോണ്ട അമേയ്സ് തുടര്‍ന്നുള്ള മാസങ്ങളില്‍ വന്‍ വില്പനയാണ് കൈവരിച്ചത്. ഏപ്രില്‍ – ജൂലൈ മാസങ്ങളില്‍ ഇതുമൂലം കമ്പനിയുടെ മൊത്തം വില്പന വളര്‍ച്ച 65 ശതമാനമായി.
രാജ്യത്തെ ഉപയോക്താക്കളുടെ ആവശ്യകതകളും അഭിരുചികളും സംബന്ധിച്ച വിശദമായ സര്‍വേകള്‍ക്കുശേഷം അതുപ്രകാരമാണ് അമേയ്സ് നിര്‍മിച്ച് വിപണിയിലെത്തിച്ചെന്ന് കമ്പനി മാര്‍ക്കറ്റിങ് ആന്റ് സെയില്‍സ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് ജ്ഞാനേശ്വര്‍ സെന്‍ വ്യക്തമാക്കി. ഡീസല്‍, പെട്രോള്‍ വേര്ഷനുകളിലിറങ്ങിയ ഹോണ്ട അമേയ്സ് ഇന്ധനക്ഷമതയും യാത്രക്കാര്‍ക്ക് വിപുലമായ സ്ഥല, സുഖസൗകര്യങ്ങളും നല്കുന്നു. 98 നഗരങ്ങളിലായി 154 ഡീലര്‍ഷിപ്പുകളുള്ള കമ്പനി ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലെ ഔട്ട്ലെറ്റുകളുടെ എണ്ണം 162 ആയി ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: