പത്തനാപുരം: മൃഗസംരക്ഷണ വകുപ്പിന്റെയും കൊല്ലം ജില്ലാ പഞ്ചായത്തിന്റെയും മേല്‍നോട്ടത്തിലുള്ള കുര്യോട്ടുമല ബഫല്ലോ ബ്രീഡിംഗ് ഫാമിനെ പാലുല്പാദന മേഖലയില്‍ പുതിയ വികസന പാതയിലേക്ക് കാല്‍വെപ്പ് നടത്തുന്നതിനായി ഒരുക്കുന്നു.
ഇതിനായി കുര്യോട്ടുമല ബഫല്ലോ ബ്രീഡിംഗ് ഫാമില്‍ ഹൈടെക് ഡയറിഫാം സ്ഥാപിക്കാന്‍ 20 കോടിരൂപ അനുവദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ 13-ാം ധനകാര്യ കമ്മീഷന് 2011-15 വര്‍ഷത്തേക്ക് മൃഗസംരക്ഷണ വകുപ്പിന് അനുവദിച്ച 150 കോടിയില്‍ നിന്ന് 20 കോടി രൂപ ചെലവിട്ടാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്.
കേരള ഹൗസിംഗ് ബോര്‍ഡിനാണ് നിര്‍മ്മാണ ചുമതല. പൂര്‍ണമായും യന്ത്രവത്കൃതവും ആധുനികവുമായ സംവിധാനം ഒരുക്കുന്ന ഫാമില്‍ കന്നുകാലികളുടെ സ്വതന്ത്ര വിഹാരം
ഉറപ്പുവരുത്തുന്ന ഷെഡുകളില്‍ വിശ്രമത്തിനുള്ള സൗകര്യവും ഒരുക്കും. ചാണകം ഗോമൂത്രം എന്നിവ നീക്കം ചെയ്യുന്ന ഓട്ടോമാറ്റിക് മാലിന്യ നിയന്ത്രണ സംവിധാനവും ഹൈടെക് ഫാമിന്റെ പ്രത്യേകതയാണ്.
ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുവാനും നിരീക്ഷിക്കുവാനും എത്തുന്നവര്‍ക്ക് സന്ദര്‍ശക ഗാലറിയും സജ്ജമാക്കുന്നുണ്ട്. സെപ്റ്റംബര്‍ 3ന് വൈകിട്ട് 4ന് നടക്കുന്ന ഹൈടെക് ഫാമിന്റെ നിര്മ്മാ ണോദ്ഘാടനം കൃഷി-മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ.പി മോഹനന് നിര്‍വഹിക്കും. കെ.ബി ഗണേഷ്കുമാര് എംഎല്‍എ, കെ.എന്‍ ബാലഗോപാല്‍ എംപി എന്നിവര്‍ പങ്കെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: