ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ദണ്ഡാര്‍ സെക്ടറില്‍ നുഴഞ്ഞുക്കയറ്റത്തിന് ശ്രമിച്ച നാല് ഹിസ്ബുള്‍ ഭീകരര്‍ ഇന്ത്യന്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കുപ്വാര ജില്ലയില്‍ നിയന്ത്രണ രേഖയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതല്‍ ഭീകരര്‍ സ്ഥലത്ത് തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈനികര്‍ പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.
വെള്ളിയാഴ്ച അര്‍ധ രാത്രിയാണ് ഭീകരര്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. തുടര്‍ന്ന് സൈന്യവുമായി ഏറ്റുമുട്ടലുണ്ടായി. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കഴിഞ്ഞ ദിവസം അഞ്ച് ഹിസ്ഹുള്ള മുജാഹിദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. കാശ്മീരിലെ ഗാന്ഡര്ബാല് ജില്ലയിലാണ് സംഭവം.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് 24 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികരും പോലീസും നടത്തിയ ആക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടതെന്ന് സൈനിക വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: