പാലാ: പാലാ ഗവണ്മെന്റ് പോളിടെക്നിക്കില്‍ എസ്എഫ്ഐ വിളയാട്ടം. എസ്എഫ്ഐക്കാരുടെ കല്ലേറില്‍ സിവില്‍ പൊലിസ് ഓഫീസര്‍ക്കും നിരവധി എബിവിപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സാബു (40) എന്ന സിവില്‍ പൊലിസ് ഓഫീസര്‍ക്കാണ് പരിക്കേറ്റത്. പോളിടെക്നിക്കിലെ തിരഞ്ഞെടുപ്പിനോടുനബന്ധിച്ചാണ് എസ്എഫ്ഐ അക്രമം അഴിച്ചുവിട്ടത്. തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞശേഷം സംഘടിച്ചെത്തിയ എസ്എഫ്ഐക്കാര്‍ എബിവിപി യുടെ പതാകകളും ബാനറുകളും വ്യാപകമായി നശിപ്പിക്കുകയും പ്രവര്‍ത്തകര്‍ക്കുനേരെ കല്ലേറിയുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: