കല്‍പ്പറ്റ: കാലിത്തൊഴുത്തിലും വീട്ടിലും കഠിനമായി ജോലിയിലേര്‍പ്പെട്ടിരുന്ന 13 വയസുകാരനെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് ചെയില്‍ഡ് ലൈന്‍ മോചിപ്പിച്ചു. തെക്കുംതറ യു.പി സ്കൂള്‍ ജീവനക്കാരനായിരുന്ന ചെമ്പ്രാട്ട് കുഞ്ഞികൃഷ്ണെന്റ വീട്ടിലാണ് കരിങ്കുറ്റി ഗവണ്മെന്റ് ഹൈസ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ 13 വയസുകാരന് ജോലി ചെയ്തുവന്നിരുന്നത്. കുഞ്ഞികൃഷ്ണന് കുട്ടിയുടെ മാതാവിന്റെ അച്ഛെന്റ സഹോദരനാണ്.
മാനന്തവാടിക്കടുത്ത് താമസിച്ചിരുന്ന മാതാപിതാക്കളെ കുറിച്ച് വര്‍ഷങ്ങളായി യാതൊരു വിവരവുമില്ല. വീട്ടിലെ ജോലി കാരണം പലപ്പോഴും സ്കൂളില്‍ അയക്കാറില്ല. ഒരു നേരത്തെ ഭക്ഷണം മാത്രമാണ് അവന് നല്‍കിയിരുന്നത്. രാവിലെയും വൈകീട്ടും കട്ടന്‍കാപ്പി മാത്രമാണ് നല്കിവന്നത്.
മദ്യപാനിയായ ഗൃഹനാഥന് ദേഹോപദ്രവം ഏല്പിക്കാറുണ്ടെന്നും പറയുന്നു. ജോലിയുടെ കാഠിന്യംമൂലം കടുത്ത ആസ്മ രോഗത്തിന് അടിമയാണ് ഇവന്. പശുക്കളെയും ആടുകളെയും കുളിപ്പിക്കുക, തൊഴുത്ത് വൃത്തിയാക്കുക, അതിരാവിലെ പാല് നിറച്ച കാനുകളുമായി ഏറെ ദൂരമുള്ള പാല്‍സംഭരണ കേന്ദ്രത്തില്‍ എത്തിക്കുക, ദിവസവും ആടുമാടുകള്‍ക്ക് പുല്ല് അരിഞ്ഞുകൊണ്ടുവരിക, വീടുകളില്‍ നിന്ന് മറ്റും കഞ്ഞിവെള്ളം ശേഖരിച്ചുകൊണ്ടുവരിക എന്നിവയെല്ലാം ഇവനാണ് ചെയ്തുവന്നത്. വീട്ടുജോലികളും ചെയ്യിപ്പിച്ചിരുന്നു. അസുഖത്തിനുള്ള ചികിത്സ നിര്‍ത്തുകയും ചെയ്തു. 13 വയസുകാരനാണെങ്കിലും എട്ടു വയസുകാരെന്റ വളര്‍ച്ചമാത്രമേ ഇവനുള്ളൂ.
മോചിപ്പിച്ച കുട്ടിയെ കല്പറ്റ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധികൃതര്‍ ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കണിയാമ്പറ്റ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: