കോട്ടയം: മുന്‍ എം.ജി യൂണിവേഴ്സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെമ്പറും കാലടി സംസ്കൃത സര്‍വ്വകലാശാല ഫാക്കല്‍ട്ടി ഡീനും, കോട്ടയം ബസേലിയോസ് കോളേജ് പൊളിറ്റിക്കല്‍ വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ. ഒ.എം മാത്യു അധ്യക്ഷനായി എം.ജി യൂണിവേഴ്സിറ്റിയില്‍ ആരംഭിച്ച വിവേകാനന്ദ ചെയറിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്ന് 150-ാം വിവേകാനന്ദ ജയന്തി ആഘോഷസമിതി കോട്ടയം ജില്ലാ സംയോജകന്‍ കെ.എന്‍ സജികുമാര്‍ ആവശ്യപ്പെട്ടു.
സെപ്തംബര്‍ 3 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വിവേകാനന്ദ ചെയറിന്റെ ഉദ്ഘാടന പരിപാടിക്ക് തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയെ ക്ഷണിക്കുകയും അവര്‍ സമ്മതം അറിയിക്കുകയും ചെയ്തിരുന്നു. സെപ്തംബര്‍ 12 ന് കല്‍ക്കട്ട ശ്രീരാമകൃഷ്ണാശ്രമം യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സിലര്‍ സ്വാമി ആത്മപ്രയാനന്ദയെ പ്രഭാഷണത്തിനായി ക്ഷണിക്കുകയും ചെയ്തിരുന്നു. ക്യാമ്പസ് ഫ്രണ്ട് പോലെയുള്ള തീവ്രവാദസംഘടനകളുടെ ഭീഷണിമൂലമെന്ന കാരണത്താല്‍ ഉദ്ഘാടനപരിപാടിയും പ്രഭാഷണവും മാറ്റിവയ്ക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നും പ്രൊഫ. ഒ.എം മാത്യുവിനെ വിവേകാനന്ദ ചെയറിന്റെ അധ്യക്ഷനായി നിലനിര്‍ത്തണമെന്നും കോട്ടയത്ത് ചേര്‍ന്ന വിവേകാനന്ദജയന്തി ആഘോഷസമിതിയുടെ യോഗം യൂണിവേഴ്സിറ്റി അധികൃതരോടും ഗവണ്മെന്റിനോടും ആവശ്യപ്പെട്ടു.
കോട്ടയം ഗോവിന്ദത്തില്‍ ചേര്‍ന്ന യോഗത്തില്‍ ആഘോഷസമിതി രക്ഷാധികാരി എം.എസ് പത്മനാഭന് അധ്യക്ഷതവഹിച്ചു. സംസ്ഥാനസമിതി അംഗം അഡ്വ. എന്‍. ശങ്കര്‍റാം, വിഭാഗ് സംയോജകന്‍ പി.എന്‍ ബാലകൃഷ്ണന്, ജില്ലാ സംയോജകന്‍ ഒ.ആര് ഹരിദാസ്, അംഗങ്ങളായ പി.പി ഗോപി, പി.ആര് സജീവ്, ആര്. സാനു, ആര്. രാജീവ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: