തിരുവനന്തപുരം: മനുഷ്യക്കടത്ത്കേസുമായി ബന്ധപ്പെട്ട് മലപ്പുറം പാസ്പോര്ട്ട്ഓഫീസറെ പിന്തുണച്ച് രാജ്യസഭയില്‍ സംസാരിച്ച കേന്ദ്രമന്ത്രി ഇ. അഹമ്മദിെന്റ നടപടി രാജ്യദ്രോഹപരമാണെന്ന് ബി.ജെ.പി. വക്താവ് അഡ്വ. വി.വി.രാജേഷ് പറഞ്ഞു. നിലവിലുളള നിയമങ്ങളെയൊക്കെ അട്ടിമറിച്ചുകൊണ്ട് മനുഷ്യക്കടത്തിനും, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും ഒത്താശചെയ്തുകൊടുത്ത മലപ്പുറം പാസ്പോര്‍ട്ട് ഓഫീസര്‍ അബ്ദുള്‍ റഷീദിനെ സംരക്ഷിക്കുന്ന നടപടിയാണ് തുടക്കംമുതല്‍ മുസ്ലീംലീഗും, കേന്ദ്രമന്ത്രി ഇ. അഹമ്മദും സ്വീകരിച്ചുപോന്നിട്ടുളളത്. രാജ്യതാല്പര്യങ്ങളെ അട്ടിമറിക്കുന്ന അബ്ദുള്‍ റഷീദിനെപ്പോലുളളവരെ ന്യായീകരിച്ച് രാജ്യസഭയില്പോലും പ്രസംഗിക്കുവാന്‍ തയ്യാറായ ഇ. അഹമ്മദിനെ കേന്ദ്രമന്ത്രിസഭയില്‍നിന്നും മാറ്റിനിര്‍ത്താന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഐസ്ക്രീം പെണ്‍വാണിഭക്കേസില്‍ റൗഫിെന്റ വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നു എന്ന ഹൈക്കോടതിയുടെ വിലയിരുത്തല്‍ ഗൗരവത്തോടെ കാണണം. നിയമസംവിധാനത്തെയും ക്രമസമാധാനപാലനത്തെയും അട്ടിമറിക്കാന്‍ അധികാരവും പണവും ഉപയോഗിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഹൈക്കൊടതിയെപ്പോലും ഞെട്ടിപ്പിച്ചു എന്നത് ആശങ്കയുളവാക്കുന്നു. പോലീസ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ ഇടപെട്ടില്ല എങ്കിലും സംശയം പ്രകടിപ്പിച്ച കോടതിയുടെ കണ്ടെത്തല്‍, ഐസ്ക്രീംകേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി എന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മന്ത്രിമാരും റിട്ടയേര്‍ഡ് ന്യായാധിപരും പ്രതിസ്ഥാനത്തു നില്ക്കുന്നതിനാല് സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമെ സത്യം വെളിവാകൂ എന്നും രാജേഷ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: