തൃശൂര്‍: സ്വാതന്ത്ര്യസമരത്തില്‍ പങ്കുകൊണ്ട പൂത്തോള്‍ ശങ്കരയ്യര്‍ റോഡിലെ കാരിക്കത്ത് സുഭദ്രാമ്മ (100) അന്തരിച്ചു. പൂത്തോളിലുള്ള വസതിയില്‍ ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു അന്ത്യം. ഒരുമാസം മുമ്പുവരെ സ്വന്തം കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ വരെ ഇവര്ക്കാവുമായിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി ആരോഗ്യനില മോശമായിരുന്നു. മരണസമയത്ത് മക്കളെല്ലാവരും സമീപത്തുണ്ടായിരുന്നു. പുറനാട്ടുകര ആശ്രമത്തിലെ തുന്നല്ടീച്ചറായിരുന്നു ഇവര്‍.
ചര്‍ക്കയില്‍ നൂല് നൂല്ക്കുകയും ചിത്രപ്പണികളും മറ്റും നടത്തുവാന്‍ ദിവസം മുഴുവനും ചിലവഴിച്ചിരുന്ന ഇവര്‍ ഒരുകാലത്ത് സ്വാതന്ത്ര്യസമരത്തിന്റെ ആവേശമായിരുന്നു. ഗാന്ധിജിയുടെ തൃശൂര്‍ സന്ദര്‍ശനവേളയില്‍ ഇവര്‍ നെയ്തെടുത്ത ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത ടവ്വല്‍ ഒരു ഹരിജന്‍ ബാലികയെക്കൊണ്ടാണ് മഹാത്മാവിന് സമര്‍പ്പിച്ചത്. അത് പിറ്റേന്ന് തേക്കിന്‍കാടില്‍ നടന്ന മഹായോഗത്തില്‍ വച്ച് ലേലം വിളിക്കുകയായിരുന്നു. മണികണ്ഠനാല്‍ത്തറയില്‍ നടന്ന യോഗം 10 രൂപക്കാണ് കുട്ടന്നായര് എന്ന വ്യക്തി ലേലംകൊണ്ടത്.
മക്കള്‍: ഉഷ, നരേന്ദ്രദാസ്, രാജന്മേനോന്, മരുമക്കള്‍ – വാസന്തി, രഞ്ജിനി, ഉണ്ണിമേനോന്., സഹോദരങ്ങള്‍: രാധാകൃഷ്ണന്, ശിവരാമന് പരേതരായ ദ്രൗപതി, ശാരദ, കമലം, ഭാസ്കരമേനോന്‍, ശ്രീധരമേനോന്, മാധവമേനോന്. സംസ്കാരം ഇന്ന് രാവിലെ 9ന് പാറമേക്കാവ് ശാന്തിഘട്ടില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: