മീവലിന്റെ പ്രധാന കളിത്തോഴി നിറങ്ങളാണ്. എംബോസിങ് ചിത്രം വരയുടെ മനോഹരമായ ദൃശ്യങ്ങള്‍ മീവലിന്റെ വിരലുകളിലൂടെ തീര്‍ക്കുന്ന വര്‍ണ പ്രപഞ്ചം ഏവരുടേയും കണ്ണുകള്‍ കുളിര്‍പ്പിക്കും. ഈ നിറങ്ങളില്‍ നിറയുന്നത് കാഴ്ചകളുടെ പുതുചിത്രങ്ങളും ഗുരുവായൂരപ്പന്റെയും സരസ്വതിയുടേയും ശ്രീകൃഷ്ണന്റെയും ഉണ്ണിയേശുവിനെ കൈകളില്‍ താലോലിക്കുന്ന മാതാവും യേശുവിന്റെ ഒടുവിലത്തെ അത്താഴവും മീവലിന്റെ കുരുന്നു പ്രതിഭയുടെ ദൃഷ്ടാന്തങ്ങളാണ്. വല്ലച്ചിറ സാന്റാമരിയാ അക്കാദമി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മീവല്‍. കുട്ടിക്കാലം മുതല്‍ കണ്ടതെല്ലാം ചിത്രങ്ങളാക്കി പകര്‍ത്തുമായിരുന്നു ഈ മിടുക്കി.
മീവല്‍ അല്‍ഫോന്‍സാ ടി.പോള്സനെന്ന മീവലിന്റെ കുരുന്നു പ്രതിഭ തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ പ്രോത്സാഹനങ്ങളെല്ലാം നല്കി. ചിത്രം വരയ്ക്കുന്നതിനൊപ്പം ചിത്രത്തുന്നല്‍ പൂക്കൂട നിര്‍മാണം, പെയിന്റിംഗ്, കവിത എന്നിവയിലും മീവല്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഇപ്പോള്‍ ചേര്‍പ്പിലെ ഗ്രാമീണ വായനശാലയില്‍ ആര്‍ട്ടിസ്റ്റ് നാരായണന് കുട്ടി മാസ്റ്ററുടെ ശിക്ഷണത്തില്‍ പെയിന്റിംഗ് പഠിക്കുകയാണ്. ഇതോടൊപ്പം പ്രസംഗത്തിലും മീവല്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. എറണാകുളത്ത് നടന്ന സിബിഎസ്ഇ കലോത്സവത്തില്‍ ഹിന്ദി കവിതോച്ചാരണം എ ഗ്രേഡും ഇടപ്പള്ളി അല്അമീന് പബ്ലിക് സ്കൂളില്‍ നടന്ന കലോത്സവത്തില്‍ മലയാളം പ്രസംഗത്തില്‍ എ ഗ്രേഡും ലഭിച്ചു.
ഇതിനിടയില്‍ വീട്ടുകാരെ സഹായിക്കാനും മീവലിന് മടിയില്ല. അടുക്കള ജോലി ചെയ്യുക പരമ്പരാഗത പലഹാരങ്ങള്‍ ഉണ്ടാക്കുന്നതും അത് മറ്റുള്ളവര്‍ക്ക് നല്കുന്നതുമാണ് മീവലിന്റെ വിനോദം. അപ്പനും അമ്മക്കും നല്ല കുട്ടിയായി മീവല്‍ മാറുന്നു. കൃഷിക്കാരനായ തേറാട്ടില്‍ നിലയാറ്റിങ്കല്‍ പോള്‍സന്റെയും അഭിഭാഷകയായ കുഞ്ഞുമോളുടെയും പുത്രിയാണ് മീവല്‍. എസ്എന്‍ സ്കൂള്‍ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര് ടി.പി.ജോര്‍ജ് മാസ്റ്ററുടെ കൊച്ചു മകളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: