മുറിയില്‍ ചെന്ന് പ്രാര്ത്ഥനയാരംഭിക്കുമ്പോഴേക്കും അധാര്മ്മികങ്ങളും വൃത്തികെട്ടതുമായ ദൃശ്ചിന്തകള് (അവയുടെ സാന്നിധ്യത്തെപ്പറ്റി അതുവരെ നിങ്ങള്‍ ഉൗഹിച്ചിട്ടുപോലുമുണ്ടായിരിക്കുകയില്ല.) അപ്രതിഹതവും ആശ്ചര്യകരവുമായ അഗ്നിവീചികളായി നിങ്ങളുടെ മനോമണ്ഡലത്തിലേക്ക് തള്ളിയിരമ്പിവന്നെത്തുന്നത് നിങ്ങള്‍ പലപ്പോഴും സൂക്ഷിച്ചിട്ടുണ്ടായിരിക്കും. ഇവ എങ്ങനെ എന്തുകൊണ്ട് ഉണ്ടാവുന്നു എന്ന് ഗ്രഹിക്കാന്‍ കഴിയാത്തിടത്തോളം സംസ്കാരശൂന്യങ്ങളായ ആശയങ്ങളും ഗര്‍ഹണീയമായ ക്രൂരതയുടെ വികൃതസങ്കല്പ്പങ്ങളുമാകുന്ന ഈ തരംഗപരമ്പരയെക്കണ്ട്, ആത്മീയരംഗങ്ങളില്‍ ആദ്യമായിറങ്ങിയവര് സാധാരമായി ഞെട്ടിവിറച്ചുപോകാറുണ്ട്.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: