കൊച്ചി: ഫെഡറല്‍ ബാങ്ക് പരമ്പരാഗത ബാങ്ക് പാസ് ബുക്കിന്റെ ഇലക്ട്രോണിക് പതിപ്പായ ഫെഡ്ബുക്ക് പുറത്തിറക്കി. ബാങ്കിങ് വ്യവസായ രംഗത്ത് ഇതാദ്യമായാണ് ഉപഭോക്തൃ കേന്ദ്രീകൃതമായ ഇത്തരത്തിലൊരു നീക്കം. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട് ഡിവൈസുകളില്‍ ഈ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡു ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം. ലളിതമായ രജിസ്ട്രേഷന് പ്രക്രിയയിലൂടെ ലഭ്യമാകുന്ന ഫെഡ്ബുക്ക് തങ്ങളുടെ മൊബെയിലിലോ ടാബിലോ കൊണ്ടു നടക്കാനാവും.
ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലെ ഇടപാടു വിവരങ്ങള്‍ ഓണ്‍ലൈനായും ഓഫ്ലൈനായും ഏത് സമയവും വീക്ഷിക്കാനാവും. നിലവില്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമിലാണ് ഫെഡ്ബുക്ക് ലഭ്യമാകുക. ഉപയോഗിക്കാന്‍ വളരെ എളുപ്പമുള്ളതും സുരക്ഷിതമായതും റിയല്‍ ടൈം അടിസ്ഥാനത്തില്‍ ഇടപാടുകള്‍ അറിയാന്‍ സഹായിക്കുന്നതുമായ ഇത് ബാങ്ക് പ്രവര്‍ത്തന സമയങ്ങളുടേയോ ബാങ്ക് അവധി ദിവസങ്ങളുടേയോ നിയന്ത്രണങ്ങളില്ലാതെ ഉപഭോക്താക്കള്‍ക്ക് പിന്തുണ നല്‍കും.
സാങ്കേതികവിദ്യയുടെ ഗുണങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ഉപഭോക്തൃ കേന്ദ്രീകൃതമായ നവീന സേവനങ്ങള്‍ ലഭ്യമാക്കുന്നതിലാണ് ഫെഡറല്‍ ബാങ്ക് എന്നും വിശ്വസിച്ചു പോരുന്നതെന്ന് ഫെഡ്ബുക്ക് പുറത്തിറക്കുന്ന വേളയില്‍ ജനറല്‍ മാനേജറും റീട്ടെയില്‍ ആന്റ് ഇന്റര്‍നാഷണല്‍ ബിസിനസ് വിഭാഗം മേധാവിയുമായ സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
ഉപഭോക്തൃ സൗഹാര്‍ദ്ദമായ ഒട്ടനവധി സവിശേഷതകളുമായാണ് ഫെഡ്ബുക്ക് എത്തുന്നത്. പ്രത്യേക ഇടപാടുകള്‍ തെരഞ്ഞെടുക്കാനും ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്താനുമെല്ലാം ഇതില്‍ സൗകര്യമുണ്ട്. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തപ്പോഴും ഇടപാടു വിവരങ്ങള്‍ വീക്ഷിക്കാനുമാവും. എത്ര കാലത്തേക്കുള്ള ഇടപാടുകളാണ് ആവശ്യമുള്ളതെന്നതും ഇതില്‍ ക്രമീകരിക്കാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: