തിരുവനന്തപുരം: ലക്ഷ്വറി ഹോം ഡെക്കോര്‍ സ്റ്റോറായ എജിപി ഹോം സെന്റര്‍ കേരളത്തിലെ രണ്ടാമത്തെ ഷോറൂം തിരുവനന്തപുരത്ത് സെപ്തംബര്‍ ഒന്നിന് ആരംഭിക്കുന്നു. ഹോം ഫര്‍ണീച്ചര്‍, ഫര്‍ണിഷിംഗ്സ്, ആസസറീസ് എന്നിവയ്ക്ക് കൊച്ചിയില്‍ തനതായ മുദ്രപതിപ്പിക്കാന് കഴിഞ്ഞ സ്റ്റോറാണ് എജിപി ഹോം സെന്റര്‍. തലസ്ഥാനനഗരിയിലെ പുതിയ ഷോറൂമില്‍ ലോകോത്തര ഹോം ഡെക്കോര്‍ ഉല്‍പ്പന്നങ്ങളുടെ വന്നിരതന്നെയുണ്ടാവും.
ജില്ലാ കളക്ടര്‍ കെ.എന്‍.സതീഷ് ഐഎഎസ് തിരുവനന്തപുരം ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സിനിമാതാരം ശ്വേതാ മേനോന് ദീപം തെളിയിക്കും. ആദ്യ വില്‍പ്പന ഡോ. ബിജു രമേശ് ഹീരാ ബാബുവിന് നല്കി നിര്‍വ്വഹിക്കും. വാന്റോസ് ജംഗ്ഷനിര് ഊറ്റുകുഴി റോഡിലാണ് പുതിയ ഷോറൂം . ആധുനിക വീടുകളിലേക്കാവശ്യമായ എല്ലാ ലോകോത്തര ഡിസൈനര്‍ ഉല്‍പ്പന്നങ്ങളും ഒരു മേല്‍ക്കൂരയ്ക്കു താഴെ എത്തിക്കുകയാണ് പുതിയ ഷോറൂം. ഇംഗ്ലണ്ട്, യുഎസ്, സ്പെയിന്, ജപ്പാന്, ഇറ്റലി, ഫ്രാന്‍സ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ക്രോക്കറി, ഗിഫ്റ്റ് ആര്‍ട്ടിക്കിള്‍സ്, സെറാമിക് ഡിസൈനര്‍ വെയര്‍ എന്നിവ 30000 ചതുരശ്രയടി വിസ്താരത്തില്‍ വ്യാപിച്ച ഔട്ട്ലൈറ്റില്‍ ലഭ്യമാവും. ഡിസൈനര്‍ സോഫിറ്റാലിയ സോഫകള്‍, സ്റ്റെല്വുഡ് വുഡന്‍ ഫര്‍ണിച്ചര്‍, കനെകോചൂരല് ഫര്‍ണീച്ചര്‍, ഒഫിസിറ്റി ഓഫീസ് ഫര്‍ണീച്ചറുകള്‍ തുടങ്ങിയ പ്രശസ്ത ബ്രാന്റുകള്‍ എജിപി ഹോം സെന്ററിലുണ്ട്. ഡിസൈനര്‍ ക്രോക്കറി, ഗിഫ്റ്റ് ആര്‍ട്ടിക്കിളുകള്‍, ഫര്‍ണിഷിംഗുകള്‍ എന്നിവയും സ്റ്റോറില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: