കൊല്ലം: ഓണവിപണിയിലേക്ക് വിപുലമായ സന്നാഹങ്ങളുമായി കയര്‍ഫെഡ്. എല്ലാവീട്ടിലും ഒരു കയര്‍ ഉല്പന്നമെന്ന ലക്ഷ്യവുമായിട്ടാണ് ജില്ലകള്‍ തോറം സമ്മാനം നല്കുന്ന ഓണവിപണി കയര്‍ഫെഡ് പ്രഖ്യാപിക്കുന്നത്. 15 കോടിയുടെ വിപണനലക്ഷ്യമാണ് ഇപ്പോഴുള്ളതെന്ന് ചെയര്മാന് കെ.എം രാജുവും എംഡി കെ.എം മുഹമ്മദ് അനിലും പറഞ്ഞു.
കൊട്ടിയം, പുനലൂര്‍, ചവറ, കാവനാട് തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെട നൂറ് കേന്ദ്രങ്ങളില്‍ പുതിയ ഷോറൂമുകള്‍ ആരംഭിക്കാനാണ് പദ്ധതി. കൊട്ടിയത്തെ പുതിയ കയര്‍ ഷോപ്പി അമ്മിണി കാക്കനാടന് ഉദ്ഘാടനം ചെയ്തു. കയര്‍ ഗ്രാമവിപണി പുത്തൂരില്‍ തുറന്നു. ഇന്ന് പുനലൂരില്‍ പൈതൃക ഷോപ്പി മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. പത്തു മുതല്‍ മുപ്പ് ശതമാനം വരെ ഉത്സവകാല കിഴിവുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൊല്ലം, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കയര്‍ മെട്രോ ഫെയറുകള്‍ സംഘടിപ്പിക്കുന്നതോടപ്പം 100 വിപണനമേളകളും സംഘടിപ്പിക്കും. കഴിഞ്ഞ വര്‍ഷം കേരളത്തിനകത്തുള്ള സ്വന്തം ഷോറൂമുകളും ഏജന്‍സികളും ഷോപ്പികളും വഴി ഓണക്കാലത്ത് മാത്രം 8 കോടി രൂപയുടെ കയറുല്പന്നങ്ങളാണ് വിറ്റഴിച്ചത്.
കയര്‍ഫെഡ് പുതുതായി വിപണിയില്‍ അവതരിപ്പിച്ച മുത്തംകിടക്ക, പൊന്നൂഞ്ഞാല്, യാത്രാ സൗഹൃദ റോള്‍ അപ്പ് മാട്രസ് തുടങ്ങിയ പതിമൂന്ന് ഇനങ്ങളുടെ ശ്രേണിയിലേക്ക് ഏറ്റവും പുതിയ ഉല്‍പ്പന്നമായ കോസി സ്പ്രിംഗ് മാട്രസും വിപണിയിലെത്തി.
പ്രാഥമിക സഹകരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കയര്‍ ചന്തകളും, കയര്‍ കോര്‍ണറുകളും ആരംഭിക്കും. ആദ്യ കയര്‍ കോര്‍ണര്‍ കോട്ടയം വെള്ളൂരില്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറി എംപ്ലോയീസ് സഹകരണ സംഘത്തില്‍ സെപ്റ്റംബര്‍ 5 മുതല്‍ ആരംഭിക്കും. കയറുല്‍പ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി പൈതൃക ഷോപ്പികളും ആരംഭിക്കും. ആദ്യ കയര്‍ പൈതൃക ഷോപ്പി തലയോലപ്പറമ്പില്‍ കെ. അജിത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഈ കേന്ദ്രങ്ങളില്‍ കയറുല്പന്നങ്ങളോടൊപ്പം തൊണ്ട് സംസ്കരണം മുതല്‍ ഉല്പന്ന നിര്‍മ്മാണം വരെയുള്ള മാതൃകകളും പ്രദര്‍ശിപ്പിക്കും. എല്ലാ വീട്ടിലും ഒരു കയര്‍ ഉല്പന്നമെങ്കിലും എത്തിക്കുന്നതിന് കുടുംബശ്രീ മിഷനുമായി സഹകരിച്ച് വിവിധ പദ്ധതികള്‍ നടപ്പാക്കും.
ആലപ്പുഴയില്‍ ഇതര പൊതുമേഖലാ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തി സഹകരണ ഓണ ഉത്സവ് സെപ്റ്റംബര്‍ ഒന്നു മുതല്‍ രണ്ടാഴ്ചക്കാലം നടക്കും. കയര്‍ഫെഡ് പൊന്നൂഞ്ഞാല് വിപണിയില്‍ എത്തിക്കഴിഞ്ഞു. വീടിനകത്തും, പുറത്തും വ്യത്യസ്ത തരത്തിലുള്ള ഊഞ്ഞാലുകളാണ് വിപണി നഷ്ടപ്പെട്ട മുപ്പിരി കയര്‍ കൊണ്ട് തയ്യാറാക്കി വിപണിയിലെത്തിക്കുന്നത്. 500 മുതല്‍ 1500 രൂപ വരെയാണ് വില. ഊഞ്ഞാലുകള്‍ ആവശ്യമനുസരിച്ച് ചെയ്തുകൊടുക്കുവാനുള്ള സൗ കര്യം കയര്ഫെഡിലുണ്ട്. 6 മാസം മുതല്‍ 3 വയസുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ കഴിയുന്ന പൊന്നുണ്ണിക്കിടക്കകളും തയ്യാറാക്കിയിട്ടുണ്ട്.
കയര്ഷീറ്റും, ശിശുസൗഹൃദ വസ്തുക്കളും കൊണ്ട് നിര്‍മ്മിച്ച കിടക്കയ്ക്ക് 500 രൂപയാണ് വില. ആദ്യ സ്പ്രിംഗ് മാട്രസ് കോസി സ്പ്രിംഗ് മാട്രസ് ബ്രാന്‍ഡിന്റെ ആദ്യവില്പന നടന്നു. ദുബായ് ആസ്ഥാനമായുള്ള കരുണ എന്ന സംഘടനയുടെ സെക്രട്ടറി നജിം, മാട്രസ് ഏറ്റുവാങ്ങി. അത്തപ്പൂക്കളമിടുന്നതിന് സഹായകരമായ സൂര്യകാന്തി കയര്‍ തടുക്കുകളും നാളെ മുതല്‍ വിപണിയില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: