പുനലൂര്‍: കരവാളൂര്‍ ഗ്രാമപഞ്ചായത്തില്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ച സീനിയര്‍ അംഗം സരോജദേവിക്ക് പ്രസിഡന്റ് സ്ഥാനം നിഷേധിച്ച സിപിഎം ഏരിയാ സെന്റര്‍ അംഗം ഉള്‍പ്പെടെ അഞ്ച് നേതാക്കള്‍ക്കെതിരെ നടപടി.
കരവാളൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും ഏരിയാ സെന്റര്‍ അംഗവുമായ പ്രൊഫ. ഷാജി, ലോക്കല്‍ സെക്രട്ടറി വിനോദ്, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. പ്രദീപ്, സിപിഎം നേതാവ് സ്റ്റാലിന്, ബ്രാഞ്ച് സെക്രട്ടറി അശോക് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പ്രൊഫ. ഷാജിയെ ഏരിയാ സെന്ററില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ലോക്കല്‍ സെക്രട്ടറി വിനോദിനെ ആറുമാസത്തേക്ക് പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രദീപിനേയും പാര്‍ട്ടി നിര്‍ദ്ദേശം മറികടന്ന് പ്രകടനം നടത്തുന്നതിന് നേതൃത്വം നല്കിയ സിപിഎം നേതാവ് സ്റ്റാലിനേയും ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബ്രാഞ്ച് സെക്രട്ടറി അശോകിനേയും തല്‍സ്ഥാനത്തുനിന്ന് നീക്കി. കഴിഞ്ഞ ദിവസം കൂടിയ ഏരിയാ കമ്മിറ്റി യോഗത്തിലാണ് നടപടിയുണ്ടായത്. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: