ചാത്തന്നൂര്‍: ചിറക്കര ഗ്രാമപഞ്ചായത്തിലെ ഭരണത്തില്‍ കരാര്‍ പാലിക്കാത്തതുമൂലം സിപിഎം – സിപിഐ ചേരിതിരിവ് രൂക്ഷമായി. പഞ്ചായത്ത് കമ്മിറ്റിയില്‍ സിപിഎമ്മിന്റെ അംഗങ്ങളുടെ ബഹിഷ്കരണത്തിന് തര്‍ക്കം വഴിവെച്ചു. രണ്ടര വര്‍ഷക്കാലം സിപിഎമ്മിന്റെ പ്രതിനിധിയും, തുടര്‍ന്ന് രണ്ടര വര്‍ഷക്കാലം സിപിഐയും പ്രസിഡന്റാകണമെന്നാണ് കരാന്. എന്നാല്‍ ആദ്യ രണ്ടരവര്‍ഷം ആയപ്പോള്‍ സിപിഎം പ്രതിനിധി ആന്‍സി രമേശ് പ്രസിഡന്റ് സ്ഥാനം സിപിഐക്ക് ഒഴിഞ്ഞുകൊടുത്ത് സിപിഐയിലെ ഹണിശ്രീകുമാര് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു.
നിലവിലുള്ള വൈസ് പ്രസിഡന്റ് സിപിഎമ്മിലെ എന്‍. രവീന്ദ്രന് രാജിവയ്ക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആന്‍സി രമേശിനെ സിപിഐ അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമിച്ചതും, അവര്‍ യോഗത്തില്‍ പൊട്ടിക്കരഞ്ഞതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. തങ്ങളുടെ നിരവധി പ്രവര്‍ത്തകരെ സിപിഐ എംഎല്‍എയുടെ നേതൃത്വത്തില്‍ അടര്‍ത്തിമാറ്റി കൊണ്ടിരിക്കുന്നുവെന്നും സിപിഐ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: