കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ വെള്ളിയാഴ്ച്ച നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ എട്ട് പേര് കൊല്ലപ്പെട്ടു.
മരിച്ചവരില്‍ ജില്ലാ മേധാവിയടക്കം എട്ട് പേരുള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തില്‍ പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരു ഏറ്റെടുത്തിട്ടില്ല. എന്നാല്‍ അഫ്ഗാന് താലിബാനാണ് ഇതിന് പിന്നിലെന്ന് സൂചനയുണ്ട്.
അമേരിക്കയുടെ നാറ്റോ സൈന്യം രാജ്യത്തിന്റെ സുരക്ഷാ ചുമതല അഫ്ഗാന് സൈന്യത്തിന് തിരികെ നല്‍കിയിട്ട് രണ്ട് മാസമേ ആയുള്ളു.
ഈ അവസരം മുതലാക്കിയാണ് ഭീകരര്‍ ആക്രമണം അഴിച്ചു വിടുന്നത്.കുണ്ടസ് പ്രവിശ്യയിലെ ദാഷി ആര്‍ക്കി ജില്ലയിലാണ് ചാവേറാക്രമണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: