ശ്രീനഗര്‍ : ജമ്മു കാശ്മീരിലെ ഗന്ദേര്‍ബാല്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലില്‍ അഞ്ച് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. ഗന്ദേര്ബാലിലെ പ്രാഗ് പ്രദേശത്ത് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. പട്രോളിംഗ് നടത്തുന്ന സൈനികര്‍ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടല്‍ നടന്നത്.
ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ഖദ്രി അസദുള്ള വിഭാഗക്കാരാണ് മരിച്ചവരെന്ന് സൈനികവക്താവ് അറിയിച്ചു. വനമേഖലയായ പ്രാഗില്‍ ഉള്ട്ര ഭീകരരുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് രാഷ്ട്രീയ റൈഫിള്‍സിലെ ജവാന്മാര് പട്രോളിങ് നടത്തിയത്.
കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും ആക്രമണം തുടര്‍ന്ന ഭീകരര്‍ക്കെതിരെ സൈന്യം നടത്തിയ പ്രത്യാക്രമണം നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: