കോട്ടയം: അക്കാദമിക് പദവികളിലെത്തുന്ന ദേശസ്നേഹികളെ സംഘപരിവാര്‍ എന്ന് മുദ്രകുത്തി സ്ഥാനങ്ങളിലില്‍ നിന്നും ഒഴിവാക്കാന്‍ മതതീവ്രവാദ സംഘടനകള്‍ ആസൂത്രിതനീക്കം നടത്തുന്നു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതോ ഇവയുമായി സഹകരിക്കുന്നതോ വലിയ പാതകമാണെന്ന മട്ടിലാണ് ഇക്കൂട്ടരുടെ പ്രചാരണം. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എംജി സര്‍വകലാശാലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ക്യാമ്പസ് ഫ്രണ്ടുകാര്‍ നടത്തുന്നത്.
എംജി സര്‍വകലാശാലയില്‍ ആരംഭിച്ച വിവേകാനന്ദ ചെയറിന്റെ അദ്ധ്യക്ഷനായി പ്രൊഫ. ഒ.എം. മാത്യുവിനെ നിയോഗിച്ചതാണ് മതതീവ്രവാദസംഘടനകളെ പ്രകോപിപ്പിച്ചത്. വിവേകാനന്ദനെപ്പറ്റി കേരളത്തില്‍ ആധികാരികമായി പഠിച്ചിട്ടുള്ളതും മറ്റുള്ളവരിലേക്ക് വിവേകാനന്ദന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കഴിവുള്ളതുമായ ചുരുക്കം ചില ആളുകളില്‍ ഒരാളാണ് പ്രൊഫ. ഒ.എം. മാത്യുവെന്ന് സാംസ്കാരിക കേരളം വിലയിരുത്തിയിട്ടുണ്ട്. ഇദ്ദേഹം ബിജെപി പിന്തുണയില്‍ ഹിന്ദുമുന്നണി സ്ഥാനാര്‍ഥിയായി ഒന്നര പതിറ്റാണ്ടു മുമ്പ് മത്സരിച്ചുവെന്നതാണ് കുറ്റമായി മതതീവ്രവാദികള്‍ ഉയര്‍ത്തിക്കാട്ടുന്നത്.
ഭാരതത്തിലെ ഇന്നത്തെ പ്രധാനപ്രതിപക്ഷവും നേരത്തെ ഭരണം കയ്യാളിയിരുന്നതുമായ ദേശീയ പാര്‍ട്ടിയാണ് ബിജെപി. ഇന്നും രാജ്യത്തെ മുഖ്യസംസ്ഥാനങ്ങളില് ഭരണം കാഴ്ചവയ്ക്കുന്നതും ബിജെപിയാണ്. രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും ദേശീയതയ്ക്കും വേണ്ടി നിരന്തരം വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചതാണ് മതഭീകരര്‍ വലിയപാതകമായി കാണുന്നത്. ബിജെപി നേതാവ് ഡോ. മുരളിമനോഹര്‍ ജോഷി അലഹബാദ് സര്‍വകലാശാലയില്‍ ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്. വിശ്വഹിന്ദുപരിഷത്തിന്റെ അന്തര്‍ദേശീയ നേതാവായ ഡോ. പ്രവീണ്‍ തൊഗാഡിയ വിദേശ സര്‍വകലാശാലകളിലടക്കം വിസിറ്റിംഗ് പ്രൊഫസറായി ഇപ്പോഴും സേവനമനുഷ്ഠിക്കുന്നുണ്ട്. കാലടി സംസ്കൃത സര്‍വ്വകലാശാലയിലടക്കം ഉന്നത പദവികള്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചവര്‍ വഹിച്ചിട്ടുണ്ട്. ഈ യാഥാര്‍ഥ്യങ്ങളെല്ലാം വിസ്മരിച്ചുകൊണ്ടാണ് അപവാദ പ്രചാരണവുമായി മതഭീകരവാദികള്‍ രംഗത്തിറങ്ങിയിട്ടുള്ളത്.
എംജി സര്‍വ്വകലാശാലയില്‍ ഇതിന് മുമ്പും സംഘപരിവാര്‍ പ്രവര്‍ത്തകരെ അപമാനിക്കാനും അവഹേളിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ റീഡര്‍ പദവി വഹിച്ചിരുന്ന ഡോ. പി.എസ്. ഗിരീഷ്കുമാറിനെതിരെ സംഘപരിവാര്‍ ബന്ധത്തിന്റെ പേരില്‍ ഇടത് യൂണിയന്കാര് രംഗത്തെത്തിയിരുന്നു. എംജി സര്‍വകലാശാല വൈസ് ചാന്‍സിലറായിരുന്ന ഡോ. വി.എന്‍. രാജശേഖരന്പിള്ളയെയും സംഘപരിവാര്‍ ബന്ധത്തിന്റെ പേരില്‍ നാളുകളോളം പ്രതികൂട്ടില്‍ നിര്‍ത്തിയിരുന്നു. രാഷ്ട്രത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ദേശീയതയ്ക്കും വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ എടുക്കുന്ന സംഘപരിവാറിനെയും അതില്‍ പ്രവര്‍ത്തിക്കുന്നവരെയും മോശക്കാരായി ചിത്രീകരിക്കുകയും ഉന്നതസ്ഥാനത്തെത്തുന്നവരെ ഇതിന്റെ പേരില്‍ അധിക്ഷേപിച്ച് ഒഴിവാക്കാനുള്ള നീക്കത്തിനെതിരെയും സമൂഹമനസാക്ഷി ഉണരമെന്ന അഭിപ്രായവും ശക്തമാകുന്നുണ്ട്.
കെ. ജി. മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: