മാവേലിക്കര: നാടിനെ നടുക്കിയ മാവേലിക്കര ഉമ്പര്‍നാട് ഇരട്ടക്കൊലക്കേസ് പ്രതിക്കു വധശിക്ഷ. സിഗരറ്റ് കടം വാങ്ങിയ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകത്തിനാസ്പദമായ സംഭവമുണ്ടായത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നു നിരീക്ഷിച്ചാണ് മാവേലിക്കര അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി പ്രതിയായ മാവേലിക്കര വലിയ വിളയില്‍ സന്തോഷ് കുമാറിനു വധ ശിക്ഷ വിധിച്ചത്.
ഉമ്പര്‍നാട് സുരേഷ് ഭവനില്‍ സുരേഷ് (34), ബന്ധു മുതുകുളം വടക്ക് പ്രസന്ന ഭവനത്തില്‍ പ്രസന്നന്(33) എന്നിവരാണ് സന്തോഷ്കുമാറിന്റെ കുത്തേറ്റ് മരിച്ചത്. 2006 ജൂണ്‍ 24ന് രാത്രിയായിരുന്നു സംഭവം നടന്നത്.
മാവേലിക്കര റെയില്‍വെ സ്റ്റേഷന് തെക്ക് വീടിനോട് ചേര്‍ന്ന് സുരേഷ് നടത്തിയിരുന്ന കടയില്‍നിന്നാണ് സിഗരറ്റ് കടം വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: