കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കണ്ണൂരിലെ പൊതുപരിപാടികളില്‍ പ്രതിഷേധിക്കുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്.
സോളാര്‍ തട്ടിപ്പില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് മന്ത്രിസഭ തീരുമാനിച്ച സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി തല്‍സ്ഥാനത്ത് തുടരുന്നത് ന്യായീകരിക്കാനാവില്ല.
അതുകൊണ്ട് തന്നെ കരിങ്കൊടി പ്രകടനം ഉള്‍പ്പെടെയുള്ള ശക്തമായ പ്രതിഷേധ പരിപാടികള്‍ മുഖ്യമന്ത്രിക്കെതിരെ സ്വീകരിക്കുമെന്ന് ജയരാജന് പറഞ്ഞു.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നവരെ നേരിടാന്‍ കോണ്‍ഗ്രസ് ക്രിമിനലുകളെ ഇറക്കുമെങ്കില്‍ ശക്തമായി നേരിടുമെന്നും പി ജയരാജന് പറഞ്ഞു.
ശനിയാഴ്ച കണ്ണൂര്‍ ടൗണിലും ചെമ്പേരിയിലുമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളുള്ളത്. സോളാര്‍ വിവാദം ഉയര്‍ന്നതിന് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: