കറുകച്ചാല്‍: കങ്ങഴ ആനിക്കാട് പഞ്ചായത്തുകളിലെ തോട്ടിലൂടെ ഒഴുകുന്ന ജലത്തില്‍ അമിതമായി പാറമടയില്‍ നിന്നുള്ള കെമിക്കല്‍ കലര്‍ന്ന വെള്ളം മണിമലയാറ്റില്‍ എത്തുന്നു. കങ്ങഴ, നെടുമണ്ണി മുളയംവേലി പുന്നവേലി വടക്കേമുറി വഴി 20 കിലോമീറ്ററോളം ദൂരത്തില്‍ ഒഴുകിയെത്തുന്ന മലിനജലമാണ് മണിമലയാറ്റില്‍ എത്തുന്നത്. നൂറുകണക്കിനാളുകള്‍ ദൈനംദിന ആവശ്യങ്ങള്‍ക്കും കാര്‍ഷിക ആവശ്യങ്ങള്‍ക്കും വീട്ടുപയോഗങ്ങള്ക്കും ഈ മലിനജലമാണ് എടുക്കുന്നത്. ഈ ജലം ഉപയോഗിക്കുന്നതുമൂലം ദേഹമാസകലം ചെറിച്ചിലും മറ്റു രോഗങ്ങള്‍ക്കും കാരണമാകുന്നു. ഈ തോട്ടില്‍ കുളിപ്പിക്കുന്ന കന്നുകാലികള്‍ക്കും രോഗങ്ങള്‍ കണ്ടുവരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: