കണ്ണൂര്‍: സംസ്ഥാന വ്യാപകമായി സന്നദ്ധസംഘടനകളില്‍ മതതീവ്രവാദി ഗ്രൂപ്പുകള്‍ പിടിമുറുക്കുന്നു. വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ജീവകാരുണ്യ സംഘടനകളിലാണ് മതതീവ്രവാദികള്‍ ആസൂത്രിതമായി നുഴഞ്ഞുകയറി സജീവമാകുന്നത്. തുടക്കത്തില്‍ സംഘടനയുടെ നിര്‍ദേശങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുക. പിന്നീട് ഇവര്‍ സംഘടനയെയാകെ നിയന്ത്രിച്ച് തുടങ്ങും.
സംഘടനയ്ക്കുവേണ്ടി സാമ്പത്തിക സമാഹരണം നടത്തുന്നതും ഇവര്‍ തന്നെയാണ്. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള മറയായിട്ടാണ് തീവ്രവാദസംഘടനകള്‍ സന്നദ്ധസംഘടനാ പ്രവര്‍ത്തനത്തെ കാണുന്നത്. തലപ്പത്ത് ജനകീയ സ്വധീനമുള്ള പ്രമുഖരുള്ള സംഘടനകളെയാണ് തീവ്രവാദികള്‍ മുഖ്യമായും ലക്ഷ്യമിടുന്നത്.
ചില പ്രദേശങ്ങളില്‍ നേരിട്ട് സന്നദ്ധ സംഘടനകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ മതതീവ്രവാദികള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ നീക്കം പരാജയപ്പെട്ടതാണ് തന്ത്രങ്ങള്‍ മാറ്റാന്‍ കാരണം. കണ്ണൂര്‍ ജില്ലയിലെ നാറാത്ത് ‘തണല്‍’ എന്ന പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് നിരവധി വര്‍ഷങ്ങളായി ആയുധപരിശീലനം നടത്തിയിരുന്നത്. ട്രസ്റ്റിന്റെ ഉദ്ഘാടനത്തിന് പഞ്ചായത്ത് പ്രസിഡണ്ടിനെ പങ്കെടുപ്പിക്കാനും ഇവര്‍ക്ക് സാധിച്ചു.
ഇവിടുത്തെ ആയുധപരിശീലനത്തിന് പ്രദേശവാസികളില്‍ ഒരു വിഭാഗത്തിന്റെ മൗനാനുവാദമുണ്ടായിരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. കേരളത്തിനകത്തും പുറത്തും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് നാറാത്ത് ആയുധപരിശീലനം നടത്തിയിരുന്നത്. പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ ആയുധപരിശീലനത്തിന്റെ അന്താരാഷ്ട്ര ഭീകരബന്ധം വെളിവായതിനാല് ദേശീയ അന്വേഷണ ഏജന്‍സിയാണ് കേസിന്റെ തുടരന്വേഷണം നടത്തുന്നത്.
എറണാകുളത്ത് കച്ചവടക്കാരനാണെന്ന് പറയുന്ന കാഞ്ഞിരോട് സ്വദേശിയായ യുവാവ് സമീപകാലത്തായി കണ്ണൂര്‍ ജില്ലയിലെ ചില സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനത്തില്‍ സജീവമായതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘടനയുടെ പ്രവര്‍ത്തനത്തിനാവശ്യമായ പണം നല്കിയതും ഇയാള്‍ തന്നെയായിരുന്നുവത്രെ. തുടക്കത്തില്‍ അടച്ചിട്ട മുറിയില്‍ ലോകശാന്തിക്കായി പ്രാര്‍ഥിക്കുന്ന പരിപാടിയാണ് നടത്തിയിരുന്നത്. പിന്നീട് കളക്ട്രേറ്റിനു മുന്നില്‍ ധര്‍ണയും സംഘടിപ്പിച്ചിരുന്നു.
എന്നാല്‍ ഇയാളുടെ നീക്കത്തില്‍ സംശയം തോന്നിയതിനാല്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനിന്നതായി ചില സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞു. നിലവിലുള്ള ചില സന്നദ്ധസംഘടനകളില്‍ സ്വാധീനമുണ്ടാക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായും സൂചനയുണ്ട്.
തീവ്രവാദ കേസില്‍ കര്‍ണാടക ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയുടെ സന്തത സഹചാരിയും കളമശ്ശേരി ബസ്സ് കത്തിക്കല്‍ കേസില്‍ പ്രതിയുമായ കണ്ണൂര്‍ സ്വദേശിയായ ഒരാള്‍ ഇപ്പോള്‍ ചില സന്നദ്ധ സംഘടനകളില്‍ സജീവമാണ്്. സിപിഎം നിയന്ത്രണത്തിലുള്ള ഒരു സ്കൂളില്‍ ഈ വര്‍ഷത്തെ പ്രവേശനോത്സവം ഇയാളെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചത് ഏറെ വിവാദമായിരുന്നു. നാറാത്ത് ആയുധ പരിശീലനക്കേസില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ടുകാരുമായി ഇയാള്‍ ബന്ധപ്പെട്ടതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു.
കെ. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: