മലപ്പുറം: മലബാര്‍മേഖലയില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത മുസ്ലിംപെണ്‍കുട്ടികളെ അറബികള്‍ക്ക് വിവാഹം കഴിപ്പിച്ചുകൊടുക്കുന്നതിനുവേണ്ടിയുള്ള ഗൂഢസംഘം പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ യത്തീംഖാനയില്‍ മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിനിയായ പതിനേഴ് വയസുകാരിയെ യുഎഇ സ്വദേശിക്ക് വിവാഹം ചെയ്തുകൊടുത്ത സംഭവം വെളിച്ചത്തായതോടെയാണ് ഇത്തരത്തില്‍ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ചെയില്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്കു മുമ്പില്‍ വന്ന പരാതിയിലാണ് അറബികല്യാണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറലോകം അറിയുന്നത്. ആറുമാസം മുമ്പ് കരിങ്കല്ലത്താണിയില്‍ ഇത്തരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അറബിയെകൊണ്ട് വിവാഹം ചെയ്യിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. നാട്ടുകാരില്‍ ചിലര്‍ സംഭവം അറിഞ്ഞ് ചെയില്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. അവരുടെ ഇടപടെലിനെ തുടര്‍ന്ന്ണ് വിവാഹം നടക്കാതെ പോയത്.
ലക്ഷക്കണക്കിന് രൂപ വാഗ്ദാനം ചെയ്താണ് ഇടനിലക്കാര്‍ വഴി അറബികല്യാണങ്ങള്‍ അരങ്ങേറുന്നത്. വിവാഹംകഴിഞ്ഞ് ഒന്നോ രണ്ടോ ആഴ്ചകള്‍ മാത്രം പെണ്‍കുട്ടിയുമായി വിവിധ സ്ഥലങ്ങളില്‍ കറങ്ങിയ ശേഷം വീട്ടില്‍ കൊണ്ടുവന്നാക്കി അറബികള്‍ സ്ഥലം വിടുകയാണ് ചെയുന്നത്. 1960, 70 കാലഘട്ടങ്ങളില്‍ മലബാര്‍ മേഖലയില്‍ നൂറുകണക്കിന് പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ അറബികല്യാണത്തിന് ഇരയായി ജീവിതം ഹോമിക്കപ്പെട്ടത്. ഭൂരിഭാഗം അറബി കല്യാണങ്ങളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.
കോഴിക്കോട് യത്തീംഖാനയില്‍ കഴിഞ്ഞ ദിവസം നടന്ന അറബി കല്യാണത്തിന് ഇരയായ പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കും പണം വാഗ്ദാനം ചെയ്ത് കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടന്നിരുന്നു. രണ്ട് ലക്ഷം രൂപയാണ് പെണ്‍കുട്ടിയുടെ വീട്ടൂകാര്‍ക്ക് ഇടനിലക്കാരന് വഴി വാഗ്ദാനം ചെയ്തതായി അറിയുന്നത്. ഇപ്പോള്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ച അറബിക്കെതിരെയും അയാളുടെ മാതാവ്, മറ്റു ബന്ധുക്കള്‍, യത്തീംഖാന ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നതെങ്കിലും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഇടനിലക്കാര്ക്കുവേണ്ടിയുള്ള അന്വേഷണം നടക്കുന്നില്ല.
മലപ്പുറം ജില്ലയില്‍ എടക്കര, നിലമ്പൂര്‍ മേഖലകളിലും വ്യാപകമായ രീതിയില്‍ അറബികല്യാണങ്ങള്‍ നടക്കുന്നതായാണ് അറിയുന്നത്. ഇതിന് പുറമെ ശൈശവ വിവാഹങ്ങളും വ്യാപകമായ രീതിയില്‍ നടക്കുന്നുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അരീക്കോട് ഭര്‍ത്താവ് ഭാര്യയെയും രണ്ട് മക്കളെയും വെള്ളക്കെട്ടില്‍ മുക്കികൊന്ന സംഭവത്തില്‍ മരിച്ച യുവതിയും ശൈശവ വിവാഹത്തിന് ഇരയായതാണ്. 21 വയസ്സുണ്ടായിരുന്ന യുവതിയുടെ വിവാഹം കഴിഞ്ഞത് പതിനാറാം വയസിലായിരുന്നു. ഇത്തരത്തിലുള്ള വിവാഹങ്ങള്‍ക്ക് നിയമ പരിരക്ഷ നല്കാന് സാമൂഹ്യക്ഷേമ വകുപ്പ് നടത്തിയ നീക്കം പാളിയിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: