ന്യൂദല്‍ഹി: ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ടൊയോട്ട പുതിയ കാംമ്രി ഹൈബ്രിഡ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 29.75 ലക്ഷം രൂപയാണ് ദല്‍ഹി എക്സ് ഷോറൂം വില. കിര്ലോസ്കര് ഗ്രൂപ്പുമായി സംയുക്ത സംരംഭത്തില്‍ ഏര്‍പ്പെട്ടുകൊണ്ടാണ് ടൊയോട്ടയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം. ആഗോളതലത്തില്‍ ടൊയോട്ട ഹൈബ്രിഡ് വാഹനങ്ങള്‍ നിര്‍മിക്കുന്ന ഒമ്പതാമത്തെ രാജ്യമാണ് ഇന്ത്യ.
ബംഗലൂരുവിനടുത്തുള്ള ബിദാദിയിലാണ് പുതിയ ഹൈബ്രിഡ് കാറുകളുടെ നിര്‍മ്മാണസ്ഥലം. 2002 -ലാണ് പെട്രോള്‍ കാമൃ ടൊയോട്ട പുറത്തിറക്കിയത്. 2012-ല്‍ തദ്ദേശീയമായി പെട്രോള്‍ കാമൃ നിര്‍മ്മാണം ആരംഭിച്ചു. ഏഴാമത്തെ തലമുറയില്‍പെട്ട പുതിയ കാമ്രി ഹൈബ്രിഡ് പെട്രോള്‍ കാമ്രിയുടെ അതേ പതിപ്പാണ്.
പുതുതായി വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് എക്സ്ക്ലൊസെവ് എഞ്ചിന്, 2.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് ഇലക്ട്രിക് മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്നു. വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ പെട്രോള്‍ എഞ്ചിനും ഇലക്ട്രിക് മോട്ടോറും ഹൈബ്രിഡിന്റെ കൂട്ടപ്രവര്ത്തനത്തിന്റെ ഫലമായി ചലിക്കുന്നു. ഡ്രൈവിംഗ് പവര്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍ മോട്ടോറിന് ആവശ്യമായ വൈദ്യുതി ബാറ്ററിയില്‍ നിന്നും ലഭിക്കുന്നുവെന്നതാണ് പ്രധാന സവിശേഷത.
ബാറ്ററിക്ക് പുറമെ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ജനറേറ്ററില്‍ നിന്നും അധികമായി ആവശ്യം വരുന്ന വൈദ്യുതി ലഭ്യമാക്കുന്നു.
പുതിയ കാമ്രി ഹൈബ്രിഡ് ഇലക്ട്രോണ്‍ വഴി നിയന്ത്രിച്ചിരിക്കുന്നതില് തുടര്‍ച്ചയായി മാറ്റം വരുത്താവുന്ന സംപ്രഷണമാണുള്ളത്.
മികച്ച രീതിയിലുള്ള കാബിന് സ്പേസും ശബ്ദ നിയന്ത്രണവുമെല്ലാം കാമ്രി ഹൈബ്രിഡിന്റെ സവിശേഷതയാണ്. എഞ്ചിന്റെ ശബ്ദമോ, പുറമെ നിന്നുള്ള ശബ്ദങ്ങളോ വാഹനത്തിനുള്ളില്‍ കേള്‍ക്കാനാവില്ല. ഗ്രേ മെറ്റാലിക്, വൈറ്റ് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, സില്‍വര്‍ മെറ്റാലിക്, ആറ്റിറ്റൂഡ് ബ്ലാക് എന്നീ നാലു നിറങ്ങളില്‍ ലഭ്യമാകുന്ന പുതിയ കാമൃ ഹൈബ്രിഡിന്റെ വില 29,75,000 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: