ന്യൂദല്‍ഹി: പ്രൊവിഡന്റ് ഫണ്ട് ഗുണഭോക്താക്കള്‍ക്ക് അക്കൗണ്ട് വിവരങ്ങള്‍ ഓണ്‍ലൈന്‍ മുഖേന ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം കഴിഞ്ഞാലുടന്‍ ഈ സേവനം അഞ്ച് കോടിയിലേറെ വരുന്ന പിഎഫ് ഗുണഭോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങും. നിലവില്‍ ഒരു സാമ്പത്തിക വര്‍ഷത്തെ അക്കൗണ്ട് വിവരങ്ങള്‍ കാണിച്ചുകൊണ്ടുള്ള വാര്‍ഷിക പിഎഫ് അക്കൗണ്ട് സ്ലിപ് സെപ്തംബര്‍ മാസത്തില്‍ നല്‍കുകയാണ് പതിവ്.
പുതിയ സൗകര്യം നിലവില്‍ വരുന്നതോടെ പിഎഫ് വരിക്കാര്‍ക്ക് അവരുടെ അതാത് സമയത്തെ അക്കൗണ്ട് വിവരങ്ങള്‍ ഓണ്‍ലൈന്‍ മുഖേന കാണുന്നതിനും അതിന്റെ പ്രിന്റ് എടുത്ത് റെക്കോഡായി സൂക്ഷിക്കുന്നതിനും സാധിക്കുമെന്നും ഇപിഎഫ്ഒ അധികൃതര്‍ പറയുന്നു. ഈ സേവനം ആരംഭിക്കുന്നതിന് മതിയായ സമയം നല്‍കണമെന്ന് തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2012-13 സാമ്പത്തിക വര്‍ഷത്തെ പിഎഫ് സ്ലിപ് സെപ്തംബര്‍ 30 ഓടെ നല്കാന് സാധിക്കുമെന്നാണ് കരുതുന്നത്. സാധാരണ ഗതിയില്‍ സ്ലിപ്പുകള്‍ വരിക്കാര്‍ക്ക് നേരിട്ട് നല്കാന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് സാധിക്കാറില്ല. അങ്ങനെ വരുമ്പോള്‍ ജീവനക്കാര്‍ക്ക് സ്ലിപ്പുകള്‍ വിതരണം ചെയ്യുന്നതിനായി തൊഴിലുടമയ്ക്ക് സ്ലിപ്പുകള്‍ കൈമാറുകയാണ് പതിവ്. ഈ രീതിയ്ക്ക് മാറ്റം വരുത്തി വെബ്സൈറ്റില്‍ നിന്നും സ്ലിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് എടുക്കുന്നതിന് തൊഴിലുടമയ്ക്കും പിഎഫ് വരിക്കാര്‍ക്കും നിര്‍ദ്ദേശം നല്കുവാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: