കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. പവന് 320 രൂപ ഉയര്‍ന്ന് 23,200 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.
ഗ്രാമിന് 40 രൂപ കൂടി 2900 രൂപയായി. രൂപയുടെ മൂല്യത്തകര്‍ച്ച മൂലം ഇറക്കുമതി ചെലവ് കുത്തനെ കൂടിയതാണ് ഇന്ത്യയില്‍ സ്വര്‍ണ വില ഉയരാന്‍ ഇടയാക്കിയത്.
ഇതോടൊപ്പം ഓഹരി വിപണിയിലുണ്ടായ ഇടിവും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കാണാന്‍ സംരഭകരെ പ്രേരിപ്പിച്ചു.
ന്യൂദല്‍ഹി ബുള്യന്‍ വിപണിയില്‍ സ്വര്‍ണ വില പത്തു ഗ്രാമിന് 34,275 രൂപയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: