കുറവിലങ്ങാട്: വീട്ടുക്കാര് ജോലിക്കുപോയ സമത്ത് പട്ടാപകല്വീട് കുത്തിതുറന്ന് ലക്ഷങ്ങള്‍ കവര്‍ന്നു. ഉഴവൂര്‍ നെടുമ്പാറഭാഗത്ത് നടുവീല്പറമ്പില് വീട്ടില്‍ വാവ ബാപ്പുട്ടി വീട്ടില്‍ സൂക്ഷിച്ചിരുന്ന 1.20ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച ജോലികഴിഞ്ഞ് വീട്ടില്‍എത്തിയ വാവയുടെ ഭാര്യയാണ് മോഷണം വിവരം ആദ്യം അറിയുന്നത് വീടിന്റെ മുന്‍വശത്ത് വാതില്കുത്തി തുറന്നും, അലമാരയിലെ സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയുമാണ് കണ്ടത് തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബാങ്കില്‍നിന്ന് സ്ഥലം വാങ്ങുവാനായി വായ്പയെടുത്ത പണം നഷ്ടപ്പെട്ടത് അറിയുന്നത്. കുടക്കച്ചിറ സ്വദേശിയായ വാവയും കുടുംബവും വാടകയ്ക്കാണ് ഉഴവൂരില്‍ താമസിക്കുന്നത്. കുറവിലങ്ങാട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: