കോട്ടയം: മലയാള മനോരമ ഇന്നലെ പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കെതിരെ വ്യാപക പ്രതിഷേധം. ഒന്‍പതാം പേജില്‍ പ്രസിദ്ധീകരിച്ച ഫോട്ടോയുടെ അടിക്കുറുപ്പിനെതിരെയാണ് പ്രതിഷേധം ശക്തമായത്. ‘പൊലിസിന് നേരെ ആയുധവുമായി പാഞ്ഞടുക്കുന്ന സന്യാസി’ എന്നാണ് അടിക്കുറുപ്പ്. ചിത്രത്തില്‍ പൊലിസുകാരന്റെ ചിത്രം കാണാനുമില്ല. സന്യാസിമാരെ അധിക്ഷേപിക്കുന്ന മലയാള മനോരമയുടെ വാര്‍ത്തയ്ക്കെതിരെ വിശ്വഹിന്ദു പരിഷത്ത് പരാതി നല്‍കിയെന്ന് ജില്ലാ സെക്രട്ടറി എം.പി. രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: