ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ മുന്‍നിര താരങ്ങള്‍ മുന്നേറുന്നു. റാഫേല്‍ നദാല്‍, സെറീന വില്യംസ്, റാഡ്വാന്‍സ്ക, വീനസ് വില്യംസ് എന്നിവര്‍ രണ്ടാം റൗണ്ടിലെത്തി. 2010 ലെ യുഎസ് ഓപ്പണ്‍ ചാമ്പ്യനായ നദാല്‍ അമേരിക്കന്‍ താരം റയാന് ഹാരിസണെ വാശിയേറിയ പോരാട്ടത്തിലൂടെ മറികടന്നു. സ്കോര്‍ 6-4, 6-2, 6-2. ആദ്യസെറ്റില്‍ ഉജ്വല പോരാട്ടം കാഴ്ചവെച്ചതിനുശേഷമാണ് ഹാരിസണ്‍ പിന്നോട്ടുപോയത്. എന്നാല്‍ ആദ്യ സെറ്റിലെ മികവ് പിന്നീടുള്ള സെറ്റുകളില്‍ ആവര്‍ത്തിക്കാന്‍ അമേരിക്കന്‍ താരത്തിനായില്ല.
വനിതാ വിഭാഗത്തിലെ നിലവിലുളള ചാമ്പ്യനായ സെറീന വില്യംസ് ഇറ്റലിയുടെ ഫ്രാന്‍സെസ്ക ഷിയാവോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍ 6-0, 6-1. മത്സരത്തിന്റെ ഒരു ഘട്ടത്തിലും നിലവിലുള്ള ചാമ്പ്യന്‍ വെല്ലുവിളി സൃഷ്ടിക്കാന്‍ ഷിയാവോണിന് കഴിഞ്ഞില്ല. ടൂര്‍ണമെന്റില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന താരം കൂടിയാണ് സെറീന.
വനിതാ വിഭാഗത്തിലെ മറ്റൊരു മത്സരത്തില്‍ ആഗ്നയേസ്ക റാഡ്വാന്‍സ്ക നേരിട്ടുള്ള സെറ്റുകള്‍ക്ക് സ്പാനിഷ് താരം സില്‍വിയ സോളറിനെ പരാജയപ്പെടുത്തി. സ്കോര്‍: 6-1, 6-2. അമേരിക്കന്‍ താരം വീനസ് വില്യംസും മുന്നേറി. ബെല്‍ജിയത്തിന്റെ കിര്സ്റ്റന് ഫ്ലിപ്കെന്‍സിനെ പരാജയപ്പെടുത്തിയാണ് വീനസ് വിജയം ആഘോഷിച്ചത്. സ്കോര്‍: 6-1, 6-2. ഇരുസെറ്റുകളിലും വീനസ് വ്യക്തമായ ആധിപത്യമാണ് ഉണ്ടായിരുന്നത്.
അതേസമയം ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിനായി ശ്രമിക്കുന്ന റോജര്‍ ഫെഡററുടെ മത്സരം മഴകാരണം മാറ്റിവെച്ചു.
വനിതാ വിഭാഗത്തില്‍ ചൈനയുടെ ലി നയും മികച്ച ജയത്തോടെ രണ്ടാം റൗണ്ടിലെത്തി. ഓള്‍ഗയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലിന മുന്നേറിയത്. സ്കോര്‍: 6-2, 6-2. മുന്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടജേതാവാണ് ലി ന. അമേരിക്കയുടെ സ്ലോവാന്‍ സ്റ്റീഫന്‍സും മികച്ച തുടക്കമാണ് കുറിച്ചത്.
വാശിയേറിയ മത്സരത്തില്‍ മാന്‍ഡി മിനേലയെ സ്റ്റീഫന്‍സ് പരാജയപ്പെടുത്തി. സ്കോര്‍: 4-6, 603, 7-6 (7-5). ആദ്യസെറ്റ് നഷ്ടപ്പെട്ടശേഷം ഉജ്വലമായ തിരിച്ചുവരവ് നടത്തിയ യുഎസ് താരം മാന്‍ഡിയെ മറികടന്നു. എല്ലാ സെറ്റിലും ഉജ്വലമായ പ്രകടനം കാഴ്ചവെച്ചതിനുശേഷമാണ് ലക്സംബര്‍ഗ് താരം മാന്‍ഡി കീഴടങ്ങിയത്. നിക്ക് കൈര്ഗിയോസിനെ വീഴ്ത്തിക്കൊണ്ട് സ്പാനിഷ് താരം ഡേവിഡ് ഫെററും കുതിച്ചുതുടങ്ങി. മൂന്ന് സെറ്റുകള്‍ നീണ്ട മത്സരത്തില്‍ 7-5, 6-3, 6-2 എന്ന സ്കോറിനാണ് ഫെറര്‍ വിജയിച്ചുകയറിയത്. ആദ്യസെറ്റ് നഷ്ടപ്പെട്ടശേഷമായിരുന്നു ഫെററിന്റെ തിരിച്ചുവരവ്. നാലാംസീഡായ ഫെറര്‍ കഴിഞ്ഞ വര്‍ഷത്തെ സെമിഫൈനലിസ്റ്റുമായിരുന്നു. ബര്‍ണാഡ് ടോമിക്ക് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലൂടെ സ്പെയിനിന്റെ ആല്‍ബര്‍ട്ട് റാമോസിനെ കീഴടക്കി. സ്കോര്‍: 6-3, 3-6, 4-6, 7-6 (7-1), 6-3. ജപ്പാന്റെ നിഷികോറിയ അട്ടിമറിച്ചെത്തിയ ഡാന്‍ ഇവാന്സസിനെയാകും ടോമിക് രണ്ടാം റൗണ്ടില്‍ നേരിടുക. 6-4, 6-4, 6-2 എന്ന സ്കോറിനാണ് ഡാന്‍ ഇവാന്‍സ് ജപ്പാന് താരത്തെ ഞെട്ടിച്ചത്.
വനിതാ വിഭാഗത്തില്‍ ഇലേന ജാങ്കോവിച്ചും മുന്നേറിയിട്ടുണ്ട്. അമേരിക്കയുടെ മാഡിസണ്‍ കീസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജാങ്കോവിച്ച് പരാജയപ്പെടുത്തിയത്. സ്കോര്‍: 6-3, 6-4. ആഞ്ജലി കെര്‍ബറും വിജയിച്ചവരില്‍പ്പെടുന്നു. ലോറാ റോബ്സണും രണ്ടാം റൗണ്ടിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: