ഹരാരെ: പാക്കിസ്ഥാനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ സിംബാബ്വെക്ക് അട്ടിമറിജയം. വന്‍ താരനിരയുമായി ഇറങ്ങിയ പാക്കിസ്ഥാനെ ഏഴ് വിക്കറ്റിനാണ് ആതിഥേയര്‍ ചുരുട്ടിക്കെട്ടിയത്. ആദ്യംബാറ്റുചെയ്ത പാക്കിസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സാണ് സ്കോര്‍ ചെയ്തത്. മറുപടി ബാറ്റിംഗ് ആരംഭിച്ച സിംബാബ്വെ 48.2 ഓവറില്‍ ലക്ഷ്യം മറികടന്നു. മസാകസ (85), സിബാന്‍ഡ (54), ടെയ്ലര് (43), വില്യംസ് (39) എന്നിവരുടെ മികവിലാണ് ആതിഥേയര്‍ പാക്കിസ്ഥാനെ മലര്‍ത്തിയടിച്ചത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് മൊഹമ്മദ് ഹഫീസിന്റെയും മിസ്ബ ഉള്‍ഹഖിന്റെയും കരുത്തിലാണ് 244 റണ്‍സെടുത്തത്. സ്കോര്‍ 56ല്‍ എത്തിയ ശേഷമാണ് പാക്കിസ്ഥാന്റെ ആദ്യവിക്കറ്റ് വീണത്. മികച്ച ഫോമിലുള്ള ഷെഹ്സാദ് (24) ഉത്നേയയുടെ പന്തില്‍ കൂറ്റനടിക്ക് ശ്രമിക്കുമ്പോള്‍ ടെയ്ലര് സ്റ്റാമ്പ് ചെയ്യുകയായിരുന്നു. നാസിര്‍ ജംഷഡ് 27 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ചതാരയുടെ പന്തില്‍ ജംഷദിനെയും ടെയ്ലര് സ്റ്റാമ്പ് ചെയ്ത് പുറത്താക്കി. തുടര്‍ന്നാണ് ഹഫീസ് മിസ്ബാ കൂട്ടുകെട്ട് കളിയുടെ നിയന്ത്രണം ഏറ്റെടുത്തത്. കൂറ്റന്‍ സ്കോറിലേക്കാണ് പാക്കിസ്ഥാന് കുതിച്ചത്. എന്നാല്‍ 70 റണ്‍സെടുത്ത ഹഫീസ് പുറത്തായതോടെ സ്കോറിംഗിന്റെ വേഗത കുറഞ്ഞു. 71 പന്തില്‍നിന്നും 3 ബൗണ്ടറികളുടെയും രണ്ട് സിക്സറിന്റെയും കരുത്തിലാണ് ഹഫീസ് 70 റണ്‍സെടുത്തത്. 85 പന്തില്‍നിന്നും 83 റണ്‍സെടുത്ത മിസ്ബാ പുറത്താകാതെ നിന്നു. പിന്നീടെത്തിയ ആര്‍ക്കും തന്നെ മികവ് പുലര്‍ത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: