കൊച്ചി: റെയിന്‍ ഡ്രോപ്സിന്റെ മൂന്നാമത്തെ കിഡ്സ് വേള്‍ഡ് വൈറ്റിലയില്‍ സെപ്തംബറില്‍ തുടങ്ങും. ഡേ കീയര്‍, പ്ലേ സ്കൂള്‍, കിന്റര്ഗാര്ട്ടന്, ആഫ്റ്റര്‍ സ്കൂള്‍ കീയര്‍ എന്നീ വിഭാഗങ്ങളാണുള്ളത്. ഡേ കീയറില്‍ ആറുമാസം മുതലും ആഫ്റ്റര്‍ സ്കൂള്‍ കീയറില്‍ അഞ്ചാം ക്ലാസ്സ് വരെയുമുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. കുട്ടികളുടെ ശാരീരകവും മാനസികവുമായ വളര്‍ച്ചക്ക് അനുയോജ്യമായ തരത്തിലുള്ള അത്യാധുനീക സൗകര്യങ്ങളാണ് റെയിന്‍ ഡ്രോപ്സ് കിഡ്സ് വേള്‍ഡില്‍ ഒരുക്കിയിരിക്കുന്നതെന്ന് ഡയറക്ടര്‍ സുനില്‍ എസ്. നായര്‍ പറഞ്ഞു.
സാമൂഹ്യ-മനശ്ശാസ്ത്ര വിദഗ്ദ്ധരുടെയും വിദ്യാഭ്യാസ വിചക്ഷണരുടെയും നിരീക്ഷണങ്ങള്‍ ഇള്പെടുത്തി തയാറാക്കിയ പ്രത്യേക കരിക്കുലം അനുസരിച്ചാണ് റെയിന്‍ ഡ്രോപ്സ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ കല എസ് നായര്‍ പറഞ്ഞു. കുട്ടികളുടെ ഉല്ലാസത്തിനായി അതിനൂതനമായ കളിപ്പാട്ടങ്ങള്‍ക്കു പുറമെ വാട്ടര്‍ പ്ലേ, സാന്‍ഡ് പ്ലേ, റെയിന്‍ പ്ലേ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു. കിഡ്സ് വേള്‍ഡിലുള്ള കുട്ടികളെ മാതാപിതാക്കള്‍ക്ക് വീട്ടിലോ ജോലി സ്ഥലത്തോ ഇരുന്നുകൊണ്ട് തത്സമയം വീക്ഷിക്കാന്‍ സിസി ടിവിയുടെയും വെബ് കാമറയുടെയും സഹായത്തോടെ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2009-ലാണ് റെയിന്‍ഡ്രോപ്സ് കൊച്ചിയില്‍ സ്ഥാപിതമായത്; ഇടപ്പള്ളിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: