ഹൈദരാബാദ്: അര്‍ജുന അവാര്‍ഡ് ജേതാവും ഉയര്‍ന്ന് വരിന്ന ഷട്ടില്‍ താരവുമായ പി വി സിന്ധുവിന്റേയും കെ ശ്രീകാന്തിന്റേയും സിംഗിള്‍സിലെ വിജയത്തോടെ അവാദേ വാരിയേഴ്സ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിന്റെ സെമി ഫൈനലിലേക്ക് കടന്നു.
പുന്നെ പിസ്റ്റണ്സിനെതിരെ 3-2ന് വിജയം സ്വന്തമാക്കിയാണ് അവാദേ വാരിയേഴ്സ് സെമി ഫൈനലില്‍ കടന്നത്.
വനിതാ സിംഗിള്‍സില്‍ ലോക മൂന്നാം നമ്പര്‍ താരമായ ജൂലിയാനാ ഷേചെങ്കിനെ 21-20, 21-20 എന്ന സ്ക്കോറിന് തോല്‍പ്പിച്ചു കൊണ്ടാണ് അവാദേ വാരിയേഴ്സിന് സിന്ദുവിന്റെ വക ത്രസിപ്പിക്കുന്ന വിജയം നേടികൊടുത്തത്.
ശ്രീകാന്താകട്ടെ 21-18,21-16 എന്നീ സ്ക്കോറുകള്‍ക്ക് സൗരഭ് വര്‍മയേയാണ് തറപറ്റിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: