കൊച്ചി: മലബാര്‍ സിമന്റസ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനെന്ന വി.എം.രാധാകൃഷ്ണന്റെ ജാമ്യം റദ്ദാക്കണമെന്ന സി.ബി.ഐയുടെ ഹര്‍ജി എറണാകുളം സി.ജെ.എം കോടതി തള്ളി.
കേസിലെ സാക്ഷിയും മലബാര്‍ സിമന്റ്സ് കമ്പനിയിലെ പേഴ്സണല്‍ ഓഫീസറുമായ മുഹമ്മദ് സുലൈമാനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് സി.ബി.ഐ കോടതിയെ സമീപിച്ചത്.
എന്നാല്‍ ആരോപണങ്ങള്‍ തെളിയിക്കാനുള്ള മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ സി.ബി.ഐയ്ക്ക് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: