ന്യൂദല്‍ഹി: രൂപയുടെ മൂല്യത്തകര്‍ച്ചയെ ക്ഷമയോടെ കാണണമെന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം. രൂപയുടെ വില യഥാര്‍ത്ഥ മൂല്യത്തിനും താഴെയെത്തിയത് സമ്മര്ദ്ദമുണ്ടാക്കില്ലെന്നും രൂപ അതിന്റെ നിലവാരം തിരിച്ചുപിടിക്കുമെന്നും ചിദംബരം പറഞ്ഞു.
സാമ്പത്തിക രംഗത്തെ മന്ദത മറികടക്കാന്‍ നിക്ഷേപകര്‍ക്കിടയില്‍ അനുകൂല സന്ദേശം നല്കാന് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ചിദംബരം പറഞ്ഞു. 83000 കോടിയിലധികം വരുന്ന പതിനെട്ട് ഊര്‍ജപദ്ധതികള്‍ക്ക് മന്ത്രിസഭാ സമിതി അനുമതി നല്‍കിയതായും ചിദംബരം കൂട്ടിച്ചേര്‍ത്തു.
ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചിദംബരം. 1.83 ലക്ഷം കോടി രൂപയുടെ അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്കും കേന്ദ്ര മന്ത്രിസഭാ സമിതി അനുമതി നല്കി. ഭക്ഷ്യസുരക്ഷാ ബില്ല് രാജ്യത്തിന് സാമ്പത്തിക ബാധ്യതയാകില്ലെന്നും ചിദംബരം പറഞ്ഞു.
ബില്ലിലെ നിര്‍ദേശങ്ങള്‍ക്കുള്ള പണം കണ്ടെത്തുന്നതിനുള്ള വഴി കണ്ടുവെച്ചിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ സര്‍ക്കാരിനെ ഇക്കാര്യം അലോസരപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: