കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ടേറ്റ് എന്‍.വി രാജു സി.ജെ.എം കോടതിയോട് അഭ്യര്‍ത്ഥിച്ചു. കുറ്റപത്രം നല്‍കുന്നതുവരെ ഒഴിവാക്കണമെന്നാണ് ആവശ്യം.
സരിതയ്ക്കെതിരായ സാമ്പത്തിക തട്ടിപ്പു കേസ് പരിഗണിക്കുന്നത് രാജുവാണ്. സോളാര്‍ തട്ടിപ്പില്‍ മുഖ്യപ്രതി സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്താത്ത അഡീഷണല്‍ മജിസ്ട്രേറ്റിനോട് ഹൈക്കോടതി ഇന്നലെ വിശദീകരണം തേടിയിരുന്നു. അതിനിടെ സരിതയുടെ വെളിപ്പെടുത്തല്‍ കേട്ട കോടതി ക്ലാര്‍ക്കിനെ സ്ഥലംമാറ്റി. ക്ലാര്‍ക്ക് റസിമോളെയാണ് കോതമംഗലത്തേക്ക് സ്ഥലം മാറ്റിയത്.
കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ പിടിച്ചെടുത്ത ഹൈക്കോടതി വിജിലന്‍സ് വിഭാഗം കോടതി ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. താന്‍ ഒന്നും കേട്ടിട്ടില്ലെന്നായിരുന്നു ജീവനക്കാരിയുടെ മൊഴി. സരിതയുടെ കൂടെയുണ്ടായിരുന്ന വനിതാ പോലീസിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ബിജെപി നേതാവ് കെ സുരേന്ദ്രനും അഡ്വ എ ജയശങ്കറുമാണ് മജിസ്ട്രേറ്റിനെതിരെ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: