പാലക്കാട്: പോഷകാഹാരക്കുറവിനെ തുടര്‍ന്ന് അട്ടപ്പാടിയില്‍ ഒരു ശിശുമരണം കൂടി.. അഗളി നക്കുപതി ഊരിലെ ഈശ്വരന്റെയും പാപ്പായുടെയും ആണ്‍കുഞ്ഞാണ് ജനിച്ച ഉടന്‍ മരിച്ചത്. ശനിയാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പ്രസവം.
കടുത്ത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് പതിനഞ്ചാം തീയതി മുതല്‍ ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വിളര്‍ച്ചയും പോഷകാഹാരക്കുറവുമാണ് രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: