കോട്ടയം: ഗതാഗതത്തിന് തടസമുണ്ടാകുന്ന രീതിയില്‍ പൊതുനിരത്തുകളിലും കാല്‍നടക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ നടപ്പാതകളിലും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പരസ്യബോര്‍ഡുകള്‍, കമാനങ്ങള്‍, കൊടികള്‍, ഫഌക്സ് ബോര്‍ഡുകള്‍ എന്നിവ നീക്കം ചെയ്യണമെന്ന് ജില്ലാ റോഡു സുരക്ഷാസമിതി സെക്രട്ടറി കൂടിയായ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. അല്ലാത്തപക്ഷം ജില്ലാ റോഡ് സുരക്ഷാ സമിതി ജില്ലാതലത്തിലും താലൂക്ക് തലത്തിലും രൂപീകരിച്ചിരിക്കുന്ന സ്ക്വാഡ് ഇവ നീക്കം ചെയ്യുകയും ഇതിനാവശ്യമായ ചെലവ് ബന്ധപ്പെട്ടവരില്‍നിന്ന് ഈടാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: